---
title: "പണികിട്ടും സൂക്ഷിച്ചില്ലെങ്കിൽ! വണ്ടിയോടിക്കുമ്പോൾ ഹൈ ബീം ലൈറ്റ് അടിച്ചാൽ സൗദിയിൽ കനത്ത ശിക്ഷ"
english_title: "Saudi Traffic Warns Against Misuse of High Beam Headlights on Roads"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376790/saudi-arabia-traffic-high-beam-warning-drivers"
published_at: "2026-08-05T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f1489b01c_saudi-arabia-traffic-high-beam-warning-drivers.jpg"
keywords: ["Saudi Traffic", "High Beam", "Road Safety Saudi", "Gulf News", "Saudi Driving"]
---

# പണികിട്ടും സൂക്ഷിച്ചില്ലെങ്കിൽ! വണ്ടിയോടിക്കുമ്പോൾ ഹൈ ബീം ലൈറ്റ് അടിച്ചാൽ സൗദിയിൽ കനത്ത ശിക്ഷ

> **Lead Summary:** **റിയാദ്:( htt**ps://gcc.truevisionnews.com/) വാഹനം ഓടിക്കുമ്പോൾ അനാവശ്യമായി ഹൈ ബീം (ഉയർന്ന പ്രകാശമുള്ള ഹെഡ്‌ലൈറ്റുകൾ) ഉപയോഗിക്കുന്നവർക്കെതിരെ സൗദി ട്രാഫിക് വകുപ്പ് കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. ഈ പ്രവൃത്തി മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവന് വലിയ രീതിയിൽ അപകടഭീഷണി ഉയർത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

**റിയാദ്:( htt**ps://gcc.truevisionnews.com/) വാഹനം ഓടിക്കുമ്പോൾ അനാവശ്യമായി ഹൈ ബീം (ഉയർന്ന പ്രകാശമുള്ള ഹെഡ്‌ലൈറ്റുകൾ) ഉപയോഗിക്കുന്നവർക്കെതിരെ സൗദി ട്രാഫിക് വകുപ്പ് കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. ഈ പ്രവൃത്തി മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവന് വലിയ രീതിയിൽ അപകടഭീഷണി ഉയർത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ചശക്തിയെ ഹൈ ബീം ലൈറ്റുകളുടെ അമിത വെളിച്ചം ഗുരുതരമായി ബാധിക്കും. കൂടാതെ, മുന്നിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ സൈഡ്, റിയർ വ്യൂ മിററുകളിൽ ഈ പ്രകാശം പതിക്കുന്നത് വലിയ കാഴ്ചതടസ്സവും അസ്വസ്ഥതയും സൃഷ്ടിക്കുന്നു.

ഇത് റോഡിൽ കടുത്ത ആശയക്കുഴപ്പങ്ങൾക്കും വലിയ അപകടങ്ങൾക്കും കാരണമാവുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി ഹൈ ബീം ലൈറ്റുകളുടെ ഉപയോഗം കർശനമായി പരിമിതപ്പെടുത്തണമെന്ന് ട്രാഫിക് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങൾ എതിർദിശയിൽ നിന്നെത്തുമ്പോഴോ തൊട്ടുമുന്നിൽ സഞ്ചരിക്കുമ്പോഴോ റോഡ് സുരക്ഷ മുൻനിർത്തി ഡ്രൈവർമാർ ഉടനടി ലൈറ്റ് ഡിം ചെയ്യാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376790/saudi-arabia-traffic-high-beam-warning-drivers)