---
title: "അബുദാബിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ; ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം "
english_title: "Abu Dhabi Zayed Airport Low Fare Flights India Kerala Passengers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376787/abu-dhabi-zayed-airport-low-fare-flights-india-NEW"
published_at: "2026-08-05T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f5713e3f9_abu-dhabi-zayed-airport-low-fare-flights-india.jpg"
keywords: ["Abu Dhabi Airport", "Zayed International Airport", "Air India Express", "Indian Expats", "UAE", "Low ticket price"]
---

# അബുദാബിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ; ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം 

> **Lead Summary:** അബുദാബി: **[ **കുറഞ്ഞ ടിക്കറ്റ് നിരക്കുകളും കൂടുതൽ സർവീസുകളുമായി ഇന്ത്യൻ പ്രവാസികളെ ആകര്‍ഷിച്ച് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതാണ് പ്രധാന മേന്മ. ദുബായ് അടക്കമുള്ള മറ്റ് എമിറേറ്റുകളിൽ നിന്നുള്ള പ്രവാസികളും ഇപ്പോൾ യാത്രയ്ക്കായി അബുദാബിയെ ആശ്രയിക്കുന്നുണ്ട്.

## Article Content

അബുദാബി: **[ **കുറഞ്ഞ ടിക്കറ്റ് നിരക്കുകളും കൂടുതൽ സർവീസുകളുമായി ഇന്ത്യൻ പ്രവാസികളെ ആകര്‍ഷിച്ച് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതാണ് പ്രധാന മേന്മ. ദുബായ് അടക്കമുള്ള മറ്റ് എമിറേറ്റുകളിൽ നിന്നുള്ള പ്രവാസികളും ഇപ്പോൾ യാത്രയ്ക്കായി അബുദാബിയെ ആശ്രയിക്കുന്നുണ്ട്.

പ്രവാസികളുടെ യാത്ര എളുപ്പമാക്കാൻ വിവിധ എമിറേറ്റുകളിൽ നിന്ന് സായിദ് വിമാനത്താവളത്തിലേക്ക് നേരിട്ട് ബസ് സർവീസുകളും ലഭ്യമാണ്. വിമാന സമയത്തിനനുസരിച്ച് ഇവ ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്സ്പ്രസ് നവി മുംബൈ, ഇൻഡോർ, ലക്നൗ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചതിന് പുറമേ, ആഗസ്റ്റ് 7 മുതൽ ഗുവാഹത്തിയിലേക്കും സർവീസ് ആരംഭിക്കും. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളിലേക്കും വൈകാതെ നേരിട്ട് സർവീസുകളുണ്ടാകും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധമാണ് പുതിയ സർവീസുകൾ തെളിയിക്കുന്നതെന്ന് അബുദാബി എയർപോർട്ട് സിഇഒ അഹമ്മദ് ജുമാ അൽ ഷമിസി വ്യക്തമാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ വളർച്ചയിൽ അബുദാബി നിർണായക പങ്ക് വഹിക്കുന്നതായി ചെയർമാൻ നിപുൺ അഗർവാളും പറഞ്ഞു.

**[
](http://(gcc.truevisionnews.com))**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376787/abu-dhabi-zayed-airport-low-fare-flights-india-NEW)