---
title: "ഒമാനിലെ പ്രവാസികൾക്ക് സന്തോഷവാർത്ത! തുടർച്ചയായ 3 ദിവസം അവധി ലഭിക്കും;നബിദിന അവധി പ്രഖ്യാപിച്ചു "
english_title: "Oman Nabidin Holiday August 27 Thursday Public Holiday 3 Day Weekend"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376782/oman-nabidin-holiday-august-27-public-holiday"
published_at: "2026-08-05T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72eaba8224e_oman-nabidin-holiday-august-27-public-holiday.jpg"
keywords: ["Oman", "Nabidin", "Public Holiday", "August 27", "Council of Ministers", "Weekend"]
---

# ഒമാനിലെ പ്രവാസികൾക്ക് സന്തോഷവാർത്ത! തുടർച്ചയായ 3 ദിവസം അവധി ലഭിക്കും;നബിദിന അവധി പ്രഖ്യാപിച്ചു 

> **Lead Summary:** മസ്‌കറ്റ്:**[ **പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് ഒമാനിൽ ആഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകിയത്.

## Article Content

മസ്‌കറ്റ്:**[ **പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് ഒമാനിൽ ആഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകിയത്.

വ്യാഴാഴ്ച പൊതുഅവധിയായതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ വിശ്രമം കൂടി ചേർത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ നീണ്ട അവധിയാണ് സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ലഭിക്കുക.

വർഷത്തിന്റെ തുടക്കത്തിൽ തന്നെ ദേശീയ-മതപരമായ പൊതു അവധികൾ പ്രഖ്യാപിക്കുന്ന നയം ഒമാൻ മന്ത്രിസഭ നടപ്പിലാക്കിവരുന്നുണ്ട്. ഭരണനിർവ്വഹണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളും യോഗങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനും ഈ നയം ഏറെ സഹായകമാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376782/oman-nabidin-holiday-august-27-public-holiday)