---
title: "കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; ജാ​ഗ്രതാനിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം"
english_title: "UAE Issues Weather Warning: Heavy Rain, Thunderstorms and Strong Winds Expected Till Friday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376764/uae-weather-warning-rain-thunderstorm-safety-advisory"
published_at: "2026-08-05T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72deb27ebbd_uae-weather-warning-rain-thunderstorm-safety-advisory.jpg"
keywords: ["UAE Weather", "Dubai Rain", "Thunderstorm Warning", "UAE Ministry of Interior"]
---

# കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; ജാ​ഗ്രതാനിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

> **Lead Summary:** ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വരെ രാജ്യത്ത് കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നാണ് റിപ്പോർട്ട്.കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയുണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

**പ്രധാന സുരക്ഷാ നിർദേശങ്ങൾ:**

**അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുത് - **കാലാവസ്ഥ മോശമാകുന്ന സമയങ്ങളിൽ വീടുകളിൽ തന്നെ തുടരുന്നതാണ് സുരക്ഷിതം.

**താഴ്വരകളിലേക്കും കടൽതീരങ്ങളിലേക്കും പോകരുത് - **പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ വാദികളിലേക്കും തീരപ്രദേശങ്ങളിലേക്കും യാത്ര ഒഴിവാക്കണം.

**വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം - **റോഡുകളിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. വേഗത കുറച്ച് സുരക്ഷിതമായി വാഹനമോടിക്കുക.

**ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക - **കാലാവസ്ഥ സംബന്ധിച്ച അപ്ഡേറ്റുകൾ ദേശീയ കാലാവസ്ഥാ കേന്ദ്രം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക ചാനലുകൾ വഴി മാത്രം പരിശോധിക്കുക.

**വ്യാജപ്രചാരണങ്ങൾ ഒഴിവാക്കുക - **സോഷ്യൽ മീഡിയയിലെ സ്ഥിരീകരിക്കാത്ത വാർത്തകളിൽ വിശ്വസിക്കരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത വർധിക്കാൻ സാധ്യതയുള്ളതിനാൽ താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376764/uae-weather-warning-rain-thunderstorm-safety-advisory)