---
title: "ഹൈമക്ക് സമീപം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം, നാലു പേർക്ക് പരിക്ക്"
english_title: "Omani Citizen Dies in Car Accident Near Haima Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376647/oman-haima-car-accident-omani-citizen-dies"
published_at: "2026-08-04T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71f1faf3adc_oman-haima-car-accident-omani-citizen-dies.jpg"
keywords: ["Road Accident", "Accident Death", "Oman News"]
---

# ഹൈമക്ക് സമീപം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം, നാലു പേർക്ക് പരിക്ക്

> **Lead Summary:** മസ്കത്ത്: ഒമാനിലെ ഹൈമക്ക് സമീപം അൽ ഗഫ്തൈനിൽ ഉണ്ടായ വാഹനാപകടത്തിൽ ഒമാനി പൗരൻ മരിച്ചു. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് ദാരുണമായ അപകടം സംഭവിച്ചത്.

## Article Content

മസ്കത്ത്: ഒമാനിലെ ഹൈമക്ക് സമീപം അൽ ഗഫ്തൈനിൽ ഉണ്ടായ വാഹനാപകടത്തിൽ ഒമാനി പൗരൻ മരിച്ചു. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് ദാരുണമായ അപകടം സംഭവിച്ചത്.

അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘം പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി നിസ്‌വ ആശുപത്രിയിലേക്കും ഖൗല ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.അപകടത്തിൽ മരിച്ച ബിദ്ബിദ് സ്വദേശിയുടെ മൃതദേഹം ഹൈമ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു.

പിന്നീട് റോയൽ ഒമാൻ പൊലീസിന്റെ ഏവിയേഷൻ വിഭാഗം വ്യോമമാർഗം മൃതദേഹം ബിദ്ബിദിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറി.അമിത വേഗതയും റോഡിലെ വഴുവഴുപ്പും അപകടകാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റോയൽ ഒമാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മഴയുള്ള സമയങ്ങളിൽ പ്രത്യേകിച്ചും വേഗത കുറച്ച് സഞ്ചരിക്കണമെന്നും റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376647/oman-haima-car-accident-omani-citizen-dies)