---
title: "പ്രവാസികൾ ശ്രദ്ധിക്കുക...: ഒമാനിൽ ശക്തമായ മഴ: അൽ ഹംറയിൽ റെക്കോർഡ് മഴ, കണക്കുകൾ പുറത്തുവിട്ട് മന്ത്രാലയം"
english_title: "Oman Rain Update: Al Hamra Records 28mm, Salalah 25mm - Weather Forecast"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376618/oman-rain-al-hamra-28mm-salalah-25mm-weather-update"
published_at: "2026-08-04T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71c64eb62ac_oman-rain-al-hamra-28mm-salalah-25mm-weather-update.jpg"
keywords: ["Oman Rain", "Oman Weather", "Gulf News Malayalam"]
---

# പ്രവാസികൾ ശ്രദ്ധിക്കുക...: ഒമാനിൽ ശക്തമായ മഴ: അൽ ഹംറയിൽ റെക്കോർഡ് മഴ, കണക്കുകൾ പുറത്തുവിട്ട് മന്ത്രാലയം

> **Lead Summary:** **മസ്കത്ത്: **ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചു. അൽ ഹംറ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് - 28 മില്ലിമീറ്റർ.

## Article Content

**മസ്കത്ത്: **ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചു. അൽ ഹംറ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് - 28 മില്ലിമീറ്റർ.

തെക്കൻ ഗവർണറേറ്റായ സലാലയിൽ 25 മില്ലിമീറ്ററും മഴ ലഭിച്ചു. വാദി ബാനി ഖാലിദിൽ 19 MM, റുസ്താഖിൽ 12 MM, ദിമ വതായീനിൽ 10 MM എന്നിങ്ങനെയാണ് മഴയുടെ അളവ്. മറ്റ് പ്രദേശങ്ങളിലെ കണക്കുകൾ ഇങ്ങനെയാണ്: സിനാവ് 8 MM, ജബൽ അഖ്ദർ 6 MM, ഇബ്ര 6 MM, അൽ മുദൈബി 5 MM. ഇബ്രി, സൂർ, ഇസ്കി, റഖ്യൂത്ത്, താഖ എന്നിവിടങ്ങളിൽ 3 MM വീതവും സുഹാർ, ദൽകൂത്ത്, അൽ ജാസിർ, മിർബാത്ത് എന്നിവിടങ്ങളിൽ 2 MM വീതവും മഴ ലഭിച്ചു.

ഏറ്റവും കുറഞ്ഞ മഴ ബഹ്‌ല, അൽ ഖാബിൽ, അൽ കാമിൽ വൽ വാഫി എന്നീ വിലായത്തുകളിലാണ്. ഇവിടെ 1 മില്ലിമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് വരും ദിവസങ്ങളിലും ഒമാന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ വ്യതിയാനവും മഴയും തുടരാൻ സാധ്യതയുണ്ട്.

മലയോര മേഖലകളിലും വാദികളിലും താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു. വാഹനമോടിക്കുന്നവർ റോഡുകളിലെ വെള്ളക്കെട്ട്, കാഴ്ച മങ്ങൽ എന്നിവ ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകുന്നതിന് മുൻപ് കാലാവസ്ഥാ റിപ്പോർട്ടുകൾ പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376618/oman-rain-al-hamra-28mm-salalah-25mm-weather-update)