---
title: "കേരളത്തിലേക്കും ഉടൻ ചിറക് വിടർത്താനൊരുങ്ങി റിയാദ് എയർ"
english_title: "Riyadh Air Announces New Flights to Islamabad, Lahore, Manila; Kerala Service Soon"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376616/riyadh-air-new-flights-islamabad-lahore-manila-kerala-soon"
published_at: "2026-08-04T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71c4abd2338_riyadh-air-new-flights-islamabad-lahore-manila-kerala-soon.jpg"
keywords: ["Riyadh Air", "New Flights", "Kerala Flights", "Saudi Arabia"]
---

# കേരളത്തിലേക്കും ഉടൻ ചിറക് വിടർത്താനൊരുങ്ങി റിയാദ് എയർ

> **Lead Summary:** റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ വലിയ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഇസ്‌ലാമാബാദ്, ലാഹോർ, ഫിലിപ്പീൻസ് തലസ്ഥാനമായ മനില എന്നിവിടങ്ങളിലേക്ക് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി.

## Article Content

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ വലിയ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഇസ്‌ലാമാബാദ്, ലാഹോർ, ഫിലിപ്പീൻസ് തലസ്ഥാനമായ മനില എന്നിവിടങ്ങളിലേക്ക് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി.

ഇതോടൊപ്പം കേരളത്തിലേക്കും ഉടൻ സർവീസ് തുടങ്ങുമെന്ന സൂചനയും റിയാദ് എയർ നൽകി. പുതിയ മൂന്ന് റൂട്ടുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇസ്‌ലാമാബാദിലേക്കുള്ള ആദ്യ സർവീസ് ഓഗസ്റ്റ് 14 ന് തുടങ്ങും.

ലാഹോറിലേക്കുള്ള സർവീസ് ഓഗസ്റ്റ് 18 നും മനിലയിലേക്കുള്ള സർവീസ് സെപ്റ്റംബർ 9 നും ആരംഭിക്കും.റിയാദ് എയർ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ്, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

നിലവിൽ ഇന്ത്യ, യു.കെ, സ്പെയിൻ, യു.എ.ഇ അടക്കം ഒമ്പത് രാജ്യങ്ങളിലെ 13 നഗരങ്ങളിലേക്കാണ് റിയാദ് എയർ സേവനം നൽകുന്നത്. ഇന്ത്യയിൽ നിലവിൽ നൽകുന്ന സേവനങ്ങൾക്ക് പുറമെയാണ് കേരളത്തിലേക്ക് കൂടി ഉടൻ ചിറക് വിരിക്കാനുള്ള ഒരുക്കം.

ഗൾഫ് മേഖലയിൽ നിന്ന് കേരളത്തിലേക്ക് വലിയ യാത്രക്കാരുടെ എണ്ണമുള്ളതിനാൽ റിയാദ് എയറിന്റെ കേരള സർവീസ് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ടിക്കറ്റ് നിരക്കിലും സേവനത്തിലും മത്സരാധിഷ്ഠിത ഓഫറുകൾ നൽകാനാണ് കമ്പനിയുടെ ലക്ഷ്യം.

2025 ൽ പ്രവർത്തനം തുടങ്ങിയ റിയാദ് എയർ, സൗദിയുടെ വിഷൻ 2030 ന്റെ ഭാഗമായി അതിവേഗം വളരുകയാണ്. ലോകത്തെ പ്രധാന ഹബ്ബുകളിലേക്ക് കണക്ടിവിറ്റി വർധിപ്പിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376616/riyadh-air-new-flights-islamabad-lahore-manila-kerala-soon)