---
title: "ഷാർജയിൽ പുതിയ അധ്യയന വർഷ പ്രഖ്യാപനം; ക്ലാസുകൾ ഓഗസ്റ്റ് 31 മുതൽ; അവധി ദിനങ്ങളും പ്രഖ്യാപിച്ചു"
english_title: "Sharjah School Calendar 2026-2027: SPEA Announces Academic Dates, Holidays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376573/sharjah-school-calendar-2026-2027-spea-holidays"
published_at: "2026-08-04T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a9fd9d380_sharjah-school-calendar-2026-2027-spea-holidays.jpg"
keywords: ["Sharjah News", "SPEA", "School Calendar", "UAE Schools", "Academic Year", "Winter Break"]
---

# ഷാർജയിൽ പുതിയ അധ്യയന വർഷ പ്രഖ്യാപനം; ക്ലാസുകൾ ഓഗസ്റ്റ് 31 മുതൽ; അവധി ദിനങ്ങളും പ്രഖ്യാപിച്ചു

> **Lead Summary:** **ഷാർജ: **ഷാർജയിലെ സ്വകാര്യ സ്കൂളുകളുടെ 2026-2027 അധ്യയന വർഷത്തെ കലണ്ടർ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി ഔദ്യോഗികമായി പുറത്തിറക്കി. പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ 2026 ഓഗസ്റ്റ് 31-ന് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

**ഷാർജ: **ഷാർജയിലെ സ്വകാര്യ സ്കൂളുകളുടെ 2026-2027 അധ്യയന വർഷത്തെ കലണ്ടർ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി ഔദ്യോഗികമായി പുറത്തിറക്കി. പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ 2026 ഓഗസ്റ്റ് 31-ന് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ, പാക്കിസ്ഥാനി സിലബസുകൾ പിന്തുടരുന്ന സ്കൂളുകൾ ഒഴികെയുള്ള മുഴുവൻ സ്വകാര്യ സ്കൂളുകൾക്കും ഈ കലണ്ടർ ബാധകമാണ്. അതോറിറ്റിയുടെ സമയക്രമം അനുസരിച്ച് വിദ്യാർത്ഥികൾക്കുള്ള ശീതകാല അവധി 2026 ഡിസംബർ 14-ന് ആരംഭിക്കും.

അവധിക്ക് ശേഷം 2027 ജനുവരി 4-നായിരിക്കും സ്കൂളുകൾ വീണ്ടും തുറന്ന് ക്ലാസുകൾ പുനരാരംഭിക്കുക. തുടർന്ന് 2027 ഏപ്രിൽ 5 മുതൽ ഏപ്രിൽ 8 വരെയായിരിക്കും സ്പ്രിങ് അവധി. ഈ ഇടവേളയ്ക്ക് ശേഷം ഏപ്രിൽ 12-ന് വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് മടങ്ങിയെത്തും. 2027 ജൂലൈ 1-നായിരിക്കും പുതിയ അധ്യയന വർഷം ഔദ്യോഗികമായി അവസാനിക്കുന്നത്.

സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനക്രമങ്ങളും പരീക്ഷകളും അവധിക്കാലവും മുൻകൂട്ടി കൃത്യമായി പ്ലാൻ ചെയ്യുന്നതിനുള്ള രൂപരേഖ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ അധ്യയന കലണ്ടർ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376573/sharjah-school-calendar-2026-2027-spea-holidays)