---
title: "സൈബർ തട്ടിപ്പുകൾക്ക് പൂട്ടിട്ട് ദുബൈ പോലീസ്; 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കി"
english_title: "Dubai Police Shuts 103 Fake Social Media Accounts in Q2 2026, Crime Rates Drop"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376543/dubai-police-shuts-103-fake-social-media-accounts-q2-2026"
published_at: "2026-08-04T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7197739f389_dubai-police-shuts-103-fake-social-media-accounts-q2-2026.jpg"
keywords: ["DUBAI", "POLIC", "CRIME", "FRAUD", "CYBER"]
---

# സൈബർ തട്ടിപ്പുകൾക്ക് പൂട്ടിട്ട് ദുബൈ പോലീസ്; 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കി

> **Lead Summary:** **ദുബൈ:[**ഓൺലൈൻ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനുള്ള നടപടികൾ കർശനമാക്കി ദുബൈ പോലീസ്. 2026ന്റെ രണ്ടാം പാദത്തിൽ മാത്രം 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

## Article Content

**ദുബൈ:[**ഓൺലൈൻ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനുള്ള നടപടികൾ കർശനമാക്കി ദുബൈ പോലീസ്. 2026ന്റെ രണ്ടാം പാദത്തിൽ മാത്രം 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

സൈബർ തട്ടിപ്പുകളിൽ നിന്ന് പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ശംസിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ജനറൽ ഡിപാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ആന്റി-ഫ്രോഡ് സെന്റർ എന്നിവയുടെ പ്രവർത്തനങ്ങളും പുതിയ സാമ്പത്തിക സൈബർ തട്ടിപ്പ് രീതികളും യോഗം വിലയിരുത്തി.

**കുറ്റകൃത്യ നിരക്കിൽ കുറവ്**

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2026ന്റെ ആദ്യ പകുതിയിൽ വ്യാജരേഖ ചമയ്ക്കൽ, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ വലിയ കുറവുണ്ടായതായി പോലീസ് ചൂണ്ടിക്കാട്ടി.

ഫീൽഡ് തലത്തിലെ പരിശോധനകൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗവും കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുമാണ് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ബോധവൽക്കരണ കാമ്പയിനുകളും സുരക്ഷ ശക്തമാക്കാൻ ഉപകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376543/dubai-police-shuts-103-fake-social-media-accounts-q2-2026)