---
title: "സൗദിയിലേക്ക് പുതിയ ഹൗസ് കാർ ഡ്രൈവർ വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധം"
english_title: "Saudi Arabia House Driver Visa Skill Test Mandatory From August 4"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376525/saudi-house-driver-visa-skill-test-mandatory-august-4"
published_at: "2026-08-04T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7187cdcf057_saudi-house-driver-visa-skill-test-mandatory-august-4.jpg"
keywords: ["Saudi Visa", "House Driver", "Skill Test", "Musaned", "Saudi Jobs", "GCC News"]
---

# സൗദിയിലേക്ക് പുതിയ ഹൗസ് കാർ ഡ്രൈവർ വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധം

> **Lead Summary:** സൗദി അറേബ്യ: **[gcc.truevisionnews.com) ]**സൗദി അറേബ്യയിലേക്ക് ഹൗസ് കാർ ഡ്രൈവർ തസ്തികയിൽ പുതിയ വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കി. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ റിക്രൂട്ടിംഗ് ഏജൻസികൾക്ക് കൈമാറിയത്.

## Article Content

സൗദി അറേബ്യ: **[gcc.truevisionnews.com) ]**സൗദി അറേബ്യയിലേക്ക് ഹൗസ് കാർ ഡ്രൈവർ തസ്തികയിൽ പുതിയ വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കി. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ റിക്രൂട്ടിംഗ് ഏജൻസികൾക്ക് കൈമാറിയത്.

സൗദി അറേബ്യയുടെ സ്കിൽ വേരിഫിക്കേഷൻ പ്രോഗ്രാമിന്റെ വിപുലീകരണ ഭാഗമായി സ്വകാര്യ കാർ ഡ്രൈവർ (തൊഴിൽ കോഡ് 9141055) തസ്തികയെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. ആഗസ്റ്റ് 4 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, മുസാനെദ് പ്ലാറ്റ്‌ഫോം വഴി വിസ സ്റ്റാമ്പിംഗും ഇ എൻഡോഴ്‌സ്‌മെന്റും പൂർത്തിയാക്കാൻ നൈപുണ്യ പരീക്ഷ പാസാകൽ നിർബന്ധമാണ്. വിസ നടപടികൾക്ക് മുൻപ് അപേക്ഷകർ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് റിക്രൂട്ടിംഗ് ഏജൻസികൾ ഉറപ്പുവരുത്തണമെന്ന് കോൺസുലേറ്റ് നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376525/saudi-house-driver-visa-skill-test-mandatory-august-4)