---
title: "എട്ട് വർഷത്തെ നിയമപോരാട്ടം ഫലം കണ്ടു; മസ്‌കത്തിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന്  നഷ്ടപരിഹാരം ലഭിക്കും "
english_title: "Oman Accident Compensation: Indian Expat Family Gets 14,550 Omani Rial After 8 Years-NEW"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376485/oman-manjeet-singh-compensation-8-years-36-lakh-NEW"
published_at: "2026-08-04T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7184dea3dde_oman-manjeet-singh-compensation-8-years-36-lakh-NEW.jpg"
keywords: ["Manjeet Singh", "Oman Road Accident", "Muscat Indian Embassy", "Indian Workers Oman"]
---

# എട്ട് വർഷത്തെ നിയമപോരാട്ടം ഫലം കണ്ടു; മസ്‌കത്തിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന്  നഷ്ടപരിഹാരം ലഭിക്കും 

> **Lead Summary:** **മസ്കത്ത്:[**ഒമാനിൽ റോഡപകടത്തിൽ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് എട്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അർഹമായ മരണാനന്തര നഷ്ടപരിഹാരം ലഭ്യമാകുന്നു. മസ്കത്തിൽ നടന്ന ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശി മൻജിത് സിങ്ങിന്റെ കുടുംബത്തിനാണ് ഒടുവിൽ നീതി ലഭിക്കുന്നത്.

## Article Content

**മസ്കത്ത്:[**ഒമാനിൽ റോഡപകടത്തിൽ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് എട്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അർഹമായ മരണാനന്തര നഷ്ടപരിഹാരം ലഭ്യമാകുന്നു. മസ്കത്തിൽ നടന്ന ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശി മൻജിത് സിങ്ങിന്റെ കുടുംബത്തിനാണ് ഒടുവിൽ നീതി ലഭിക്കുന്നത്.

മകന്റെ വേർപാടിന് ശേഷം നഷ്ടപരിഹാര തുകയ്ക്കായി മാതാവ് ഗുർമീത് കൗർ വർഷങ്ങളോളം വിവിധ അധികൃതരുടെ പടിവാതിലുകൾ കയറിയിറങ്ങിയെങ്കിലും കേസിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പോലും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എല്ലാ വഴികളും അടഞ്ഞതോടെയാണ് അവർ സഹായ അഭ്യർത്ഥനയുമായി പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുന്നത്.

വിഷയം ഏറ്റെടുത്ത പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീംകോടതി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡുമായ അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ പി.ആർ.ഒ സുധീർ തിരുനിലം, ഒമാൻ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ജെസ്സി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യയിലെയും ഒമാനിലെയും ഉന്നത അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തി.

നിയമാവകാശ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വഴി തുക നിയമപരമായ അവകാശികൾക്ക് വിതരണം ചെയ്യും. പ്രവാസി ലീഗൽ സെല്ലും ഈ വിവരം കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376485/oman-manjeet-singh-compensation-8-years-36-lakh-NEW)