---
title: " ദുബായിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു മരണം, അഞ്ച്  പേർക്ക് പരിക്ക്"
english_title: "Gas Cylinder Explosion at Car Showroom on Sheikh Zayed Road Dubai, 1 Dead 5 Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376431/dubai-sheikh-zayed-road-gas-cylinder-explosion-1-dead"
published_at: "2026-08-03T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70b09883bd5_dubai-sheikh-zayed-road-gas-cylinder-explosion-1-dead.jpg"
keywords: ["Gas Cylinder Explosion", "Car Showroom", "Dubai Civil Defence", "UAE News"]
---

#  ദുബായിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു മരണം, അഞ്ച്  പേർക്ക് പരിക്ക്

> **Lead Summary:** ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ഒരു കാർ ഷോറൂമിൽ ഉണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് ദുബായ് സിവിൽ ഡിഫെൻസ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

## Article Content

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ഒരു കാർ ഷോറൂമിൽ ഉണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് ദുബായ് സിവിൽ ഡിഫെൻസ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

അപകട സ്ഥലം സുരക്ഷിതമാക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റ അഞ്ചുപേർക്കും ആവശ്യമായ വൈദ്യസഹായം നൽകിവരികയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും സ്ഫോടനത്തിന് കാരണവും അധികൃതർ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം നവംബർ 5-ന് ഇതേ ഷെയ്ഖ് സായിദ് റോഡിലെ ഒരു സൈക്കിൾ വെയർഹൗസിൽ വൻ തീപിടിത്തമുണ്ടായിരുന്നു. അർധരാത്രിയോടെയുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവിൽ ഡിഫെൻസ് സംഘം നിയന്ത്രണവിധേയമാക്കിയത്.

അന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി ദുബായ് പോലീസും സിവിൽ ഡിഫെൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376431/dubai-sheikh-zayed-road-gas-cylinder-explosion-1-dead)