---
title: "ബഹ്റൈനിൽ പുതിയ ഇന്ധനവില പ്രാബല്യത്തിൽ: പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ"
english_title: "Bahrain New Fuel Prices Announced: Petrol and Diesel Rates for August 2026"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376310/bahrain-new-fuel-prices-august-2026-petrol-diesel-rates"
published_at: "2026-08-03T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a702dab93798_bahrain-new-fuel-prices-august-2026-petrol-diesel-rates.jpg"
keywords: ["Bahrain Fuel Price", "Petrol Price Bahrain", "Diesel Price", "Fuel Price Monitoring Committee"]
---

# ബഹ്റൈനിൽ പുതിയ ഇന്ധനവില പ്രാബല്യത്തിൽ: പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

> **Lead Summary:** മനാമ: രാജ്യത്തെ പ്രതിമാസ ഇന്ധന വിലനിർണ്ണയ സംവിധാനത്തിന്റെ ഭാഗമായി ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബഹ്റൈനിൽ പുതുക്കിയ ഇന്ധനവില പ്രാബല്യത്തിൽ വന്നു.

## Article Content

മനാമ: രാജ്യത്തെ പ്രതിമാസ ഇന്ധന വിലനിർണ്ണയ സംവിധാനത്തിന്റെ ഭാഗമായി ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബഹ്റൈനിൽ പുതുക്കിയ ഇന്ധനവില പ്രാബല്യത്തിൽ വന്നു.

**പുതുക്കിയ നിരക്കുകൾ പ്രകാരം വിവിധ ഇന്ധനങ്ങളുടെ വില ഇങ്ങനെയാണ്:**

പുതിയ ഇന്ധനവില

ജയ്യിദ് (91): ലിറ്ററിന് 0.222 ദീനാർ

മുംതാസ് (95): ലിറ്ററിന് 0.247 ദീനാർ

സൂപ്പർ (98): ലിറ്ററിന് 0.362 ദീനാർ

ഡീസൽ: ലിറ്ററിന് 0.229 ദീനാർ

** മത്സ്യത്തൊഴിലാളികൾക്ക് സബ്‌സിഡി തുടരും**

വില ഘടനയിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ബഹ്റൈനി മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്‌സിഡി തുടരുമെന്ന് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ മത്സ്യബന്ധന മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനമാണിത്.

പ്രതിമാസ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വിപണി നിരക്കുകൾക്കനുസരിച്ചാണ് ബഹ്റൈനിൽ ഇന്ധനവില പുനഃക്രമീകരിക്കുന്നത്. പുതിയ നിരക്കുകൾ എല്ലാ പെട്രോൾ പമ്പുകളിലും ഉടൻ ബാധകമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376310/bahrain-new-fuel-prices-august-2026-petrol-diesel-rates)