---
title: "സൗദിയിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്"
english_title: "Malayali Man Dies In Saudi Road Accident One Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376251/saudi-road-accident-malappuram-noufal-dies"
published_at: "2026-08-02T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f7ac79e84e_saudi-road-accident-malappuram-noufal-dies.jpg"
keywords: ["Saudi Arabia Accident", "Malayali", "Malappuram", "KMCC"]
---

# സൗദിയിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

> **Lead Summary:** **റിയാദ്: ** സൗദിയിലെ അബ്‌ഹയ്ക്കും ജിസാനും ഇടയിൽ ദർബിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി മരിച്ചു. മലപ്പുറം മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ (ബാവ44) ആണ് മരണപ്പെട്ടത്. സാരമായ പരിക്കേറ്റ സുഹൃത്തായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് ഖമീസ് മുശൈത്ത് സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്.

## Article Content

**റിയാദ്: ** സൗദിയിലെ അബ്‌ഹയ്ക്കും ജിസാനും ഇടയിൽ ദർബിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി മരിച്ചു. മലപ്പുറം മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ (ബാവ44) ആണ് മരണപ്പെട്ടത്. സാരമായ പരിക്കേറ്റ സുഹൃത്തായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് ഖമീസ് മുശൈത്ത് സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്.

ദർബിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന മൂന്ന് പേർ രാത്രി സ്ഥാപനം അടച്ചതിന് ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഈജിപ്ഷ്യൻ പൗരൻ ഓടിച്ചിരുന്ന വാഹനം ഇവരുടെ മേൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ നൗഫലിനെ അബു ആരീഷ് കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതൻ്റെ ഖബറടക്കവുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾക്ക്‌ ജിസാൻ കെ എം സിസി. ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ വെൽഫെയർ വിംഗ് മെമ്പറുമായ ഖാലിദ് പട്‌ല, ശമീർ അമ്പലപ്പാറ,സുൽഫിക്കർ എന്നിവരും ജിസാൻ കെ.എം.സി.സി വെൽഫെയർ വിങും രംഗത്തുണ്ട്‌.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376251/saudi-road-accident-malappuram-noufal-dies)