---
title: "സാഹസികതയുടെ പ്രതീകത്തിന് വിട; പാകിസ്ഥാനിൽ പർവതാരോഹണത്തിനിടെ ഒമാൻ താരം നദീറ അൽ ഹാർത്തി മരണപ്പെട്ടു "
english_title: "Omani Mountaineer Nadhira Al Harthy Dies In Broad Peak Avalanche"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376222/omani-mountaineer-nadhira-al-harthy-dies-broad-peak-avalanche"
published_at: "2026-08-02T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f2dcf4cbf2_omani-mountaineer-nadhira-al-harthy-dies-broad-peak-avalanche.jpg"
keywords: ["NadhiraAlHarthy", "Broad Peak Avalanche", "OmaniMountaineer", "MountEverest", "KarakoramNews"]
---

# സാഹസികതയുടെ പ്രതീകത്തിന് വിട; പാകിസ്ഥാനിൽ പർവതാരോഹണത്തിനിടെ ഒമാൻ താരം നദീറ അൽ ഹാർത്തി മരണപ്പെട്ടു 

> **Lead Summary:** **മസ്‌കറ്റ്:[**കിസ്ഥാനിലെ കാരക്കോറം പർവതനിരയിലുള്ള ബ്രോഡ് പീക്കിലുണ്ടായ മാരകമായ മഞ്ഞിടിച്ചിലിൽ ഒമാന്റെ പ്രശസ്ത പർവതാരോഹക നദീറ അൽ ഹാർത്തി മരണപ്പെട്ടു. അന്താരാഷ്ട്ര പർവതാരോഹക സംഘത്തിനൊപ്പമുള്ള ദൗത്യത്തിനിടെയാണ് ദുരന്തമുണ്ടായത്.

## Article Content

**മസ്‌കറ്റ്:[**കിസ്ഥാനിലെ കാരക്കോറം പർവതനിരയിലുള്ള ബ്രോഡ് പീക്കിലുണ്ടായ മാരകമായ മഞ്ഞിടിച്ചിലിൽ ഒമാന്റെ പ്രശസ്ത പർവതാരോഹക നദീറ അൽ ഹാർത്തി മരണപ്പെട്ടു. അന്താരാഷ്ട്ര പർവതാരോഹക സംഘത്തിനൊപ്പമുള്ള ദൗത്യത്തിനിടെയാണ് ദുരന്തമുണ്ടായത്.

അപകടത്തിൽ സംഘത്തിലെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നദീറയുടെ മരണം പാകിസ്ഥാനിലെ ആൽപൈൻ ക്ലബ്ബും രക്ഷാപ്രവർത്തക സംഘവും സ്ഥിരീകരിച്ചു. എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാൻ വനിതയായ നദീറ അൽ ഹാർത്തി, കെ 2, നംഗാപർബത് തുടങ്ങി 8,000 മീറ്ററിലധികം ഉയരമുള്ള നിരവധി അതിദുഷ്കരമായ കൊടുമുടികൾ കീഴടക്കി ചരിത്രം സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ്.

പുതിയ ദൗത്യമായ ബ്രോഡ് പീക്ക് കയറ്റത്തിനിടെ ശക്തമായ മഞ്ഞിടിച്ചിൽ ഉണ്ടാവുകയായിരുന്നു. അപകടത്തെ തുടർന്ന് തെരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം തടസ്സപ്പെടുകയും തുടർന്നുള്ള പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായ നദീറയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഒമാനിലുടനീളം കായിക സാഹസിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും അനുശോചനം രേഖപ്പെടുത്തി. അവരുടെ ജീവിതവും നേട്ടങ്ങളും ഒമാന്റെ സാഹസിക ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376222/omani-mountaineer-nadhira-al-harthy-dies-broad-peak-avalanche)