---
title: "ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു"
english_title: "Malappuram Native Mohammed Shaji Dies Of Heart Attack In Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376214/malappuram-native-mohammed-shaji-dies-heart-attack-jeddah"
published_at: "2026-08-02T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f2386e56ce_malappuram-native-mohammed-shaji-dies-heart-attack-jeddah.jpg"
keywords: ["Jeddah", "Saudi Arabia", "Malappuram", "Mohammed Shaji", "Gulf Malayali", "Obituary"]
---

# ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം മമ്പാട് ഓടായ്ക്കൽ കരിക്കാട്ടുമണ്ണയിലെ പട്ടാമ്പി മുഹമ്മദ് ഷാജി ആണ് മരിച്ചത്. ജിദ്ദ കിലോ പത്തിൽ താമസക്കാരനായിരുന്ന 12 വർഷമായി ഹെവി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.

## Article Content

**ജിദ്ദ: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം മമ്പാട് ഓടായ്ക്കൽ കരിക്കാട്ടുമണ്ണയിലെ പട്ടാമ്പി മുഹമ്മദ് ഷാജി ആണ് മരിച്ചത്. ജിദ്ദ കിലോ പത്തിൽ താമസക്കാരനായിരുന്ന 12 വർഷമായി ഹെവി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.

പിതാവ്: പട്ടാമ്പി ഉമ്മർ. ഭാര്യ: നെട്ടിക്കുളം താഹിറ. മക്കൾ: അഖിൽ റോഷൻ, അമീൻ, അൻഹ, അദാൻ. സഹോദരങ്ങൾ: ഹനീഫ, ആയിശ, സലീന. ജിദ്ദ കിംഗ് അബ്‌ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376214/malappuram-native-mohammed-shaji-dies-heart-attack-jeddah)