---
title: "  സൺഗ്ലാസ് നിർബന്ധം; യുഎഇയിൽ ചൂട് അമ്പത് ഡിഗ്രി കടന്നു; കനത്ത ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ"
english_title: "UAE Records First 50C Heat This Year In Abu Dhabi Al Shawamekh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376160/uae-50-degree-heat-abu-dhabi-al-shawamekh-health-warning"
published_at: "2026-08-02T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ef6fd543b7_uae-50-degree-heat-abu-dhabi-al-shawamekh-health-warning.jpg"
keywords: ["UAE Heat", "50C", "Abu Dhabi", "Al Shawamekh", "Heat Warning", "UAE Weather", "Gulf News"]
---

#   സൺഗ്ലാസ് നിർബന്ധം; യുഎഇയിൽ ചൂട് അമ്പത് ഡിഗ്രി കടന്നു; കനത്ത ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

> **Lead Summary:** **അബുദാബി: **അബുദാബിയിൽ വേനൽച്ചൂട് കനക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യമായി രാജ്യത്ത് 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് അബുദാബിയിലെ അൽ ഷവാമഖിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഓഗസ്റ്റിന്റെ തുടക്കത്തിലും കനത്ത ചൂട് തുടരുന്നതിനാൽ പകൽസമയത്തു പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

## Article Content

**അബുദാബി: **അബുദാബിയിൽ വേനൽച്ചൂട് കനക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യമായി രാജ്യത്ത് 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് അബുദാബിയിലെ അൽ ഷവാമഖിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഓഗസ്റ്റിന്റെ തുടക്കത്തിലും കനത്ത ചൂട് തുടരുന്നതിനാൽ പകൽസമയത്തു പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

നിർജലീകരണം, സൂര്യാഘാതം, ക്ഷീണം, തലകറക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയുള്ളതിനാൽ പകൽ 12 മുതൽ വൈകിട്ട് 3 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അത്യാവശ്യമായി പുറത്തുപോകുന്നവർ ധാരാളം വെള്ളം കുടിക്കുകയും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വേണം.

തൊപ്പിയോ കുടയോ ഉപയോഗിക്കാനും സൺഗ്ലാസ് ധരിക്കാനും ശ്രദ്ധിക്കുക. വാഹനത്തിൽ കുട്ടികളെയോ വയോധികരെയോ വളർത്തുമൃഗങ്ങളെയോ ഒറ്റയ്ക്ക് ഇരുത്തരുത്. പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമം (ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ) കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.

തൊഴിലാളികൾ ദിവസേന കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓരോ 25 കിലോ ഭാരത്തിനും ഒരു ലീറ്റർ വെള്ളം എന്നതാണ് കണക്ക്. ഒആർഎസ് ലായനിയോ സംഭാരമോ മോരോ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും നിർജലീകരണം അല്ലെങ്കിൽ സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ വ്യക്തിയെ ഉടൻ തണലിലേക്ക് മാറ്റി ചികിത്സ തേടണമെന്നും അധികൃതർ ഓർമിപ്പിച്ചു.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376160/uae-50-degree-heat-abu-dhabi-al-shawamekh-health-warning)