---
title: "വ്യോമപാതയിലെ നിയന്ത്രണം; ഒമാൻ എയർ സർവീസുകൾ വൈകുന്നു"
english_title: "Oman Air Flight Delays Airspace Restrictions Travel Update"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376105/oman-air-flight-delays-airspace-restrictions-update"
published_at: "2026-08-02T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec2c6cf762_oman-air-flight-delays-airspace-restrictions-update.jpg"
keywords: ["Oman Air", "Flight Delay", "Muscat", "Travel"]
---

# വ്യോമപാതയിലെ നിയന്ത്രണം; ഒമാൻ എയർ സർവീസുകൾ വൈകുന്നു

> **Lead Summary:** **മസ്കത്ത്:[**ചില വ്യോമപാതകളിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ കാരണം ഒമാൻ എയറിന്റെ നിരവധി സർവീസുകൾ വൈകുന്നതായി കമ്പനി അറിയിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒമാൻ എയർ ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**മസ്കത്ത്:[**ചില വ്യോമപാതകളിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ കാരണം ഒമാൻ എയറിന്റെ നിരവധി സർവീസുകൾ വൈകുന്നതായി കമ്പനി അറിയിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒമാൻ എയർ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ പരമാവധി ശ്രമിച്ചുവരികയാണെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. യാത്രാ തടസ്സം നേരിടുന്ന യാത്രക്കാർക്ക് ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങൾ പ്രകാരം വാട്സാപ്പ്, ഇമെയിൽ അല്ലെങ്കിൽ എസ്.എം.എസ് വഴി വിവരങ്ങൾ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

അതിനാൽ യാത്രക്കാർ തങ്ങളുടെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് കമ്പനി അഭ്യർത്ഥിച്ചു. അനുയോജ്യമായ മറ്റ് വിമാന സർവീസുകൾ ലഭ്യമാകുന്ന മുറയ്ക്ക് ചില യാത്രക്കാരെ മറ്റ് എയർലൈനുകളിലേക്ക് റീബുക്ക് ചെയ്യാനുള്ള നടപടികളും ഒമാൻ എയർ സ്വീകരിക്കുന്നുണ്ട്.

ഇതിലൂടെ യാത്രക്കാരുടെ യാത്രാ പദ്ധതികൾക്ക് ഏറ്റവും കുറഞ്ഞ തടസ്സമേ ഉണ്ടാകൂ എന്ന് ഉറപ്പുവരുത്താനാണ് കമ്പനിയുടെ ശ്രമം. യാത്ര പുറപ്പെടുന്നതിന് മുൻപ് ഒമാൻ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ പല എയർലൈനുകളും നേരിടുന്ന പൊതുവായ പ്രശ്നത്തിന്റെ ഭാഗമായാണ് ഒമാൻ എയറിന്റെ സർവീസുകൾക്കും തടസ്സം നേരിടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376105/oman-air-flight-delays-airspace-restrictions-update)