---
title: "അർഹിച്ച നീതി; സൗദിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി"
english_title: "Saudi Arabia Executes 2 Men Child Abuse Drug Trafficking Case Eastern Province"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375911/saudi-arabia-executes-2-child-abuse-drug-trafficking-riyadh"
published_at: "2026-08-01T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d88932db40_saudi-arabia-executes-2-child-abuse-drug-trafficking-riyadh.jpg"
keywords: ["Saudi Arabia", "Execution", "Riyadh", "Child Abuse", "Drug Trafficking"]
---

# അർഹിച്ച നീതി; സൗദിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** റിയാദ്: **[** കിഴക്കൻ പ്രവിശ്യയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സൗദി പൗരന്റെയും, മയക്കുമരുന്ന് കടത്ത കേസിൽ സിറിയൻ സ്വദേശിയുടെയും വധശിക്ഷ നടപ്പാക്കി.

## Article Content

റിയാദ്: **[** കിഴക്കൻ പ്രവിശ്യയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സൗദി പൗരന്റെയും, മയക്കുമരുന്ന് കടത്ത കേസിൽ സിറിയൻ സ്വദേശിയുടെയും വധശിക്ഷ നടപ്പാക്കി.

സൗദി പൗരനായ മിസ്ഫർ ബിൻ ആദിൽ ബിൻ റാഷിദ് അൽ ദോസരി, സിറിയൻ സ്വദേശി ഫറജ് മുഹമ്മദ് അൽ അഹമ്മദ് എന്നിവരുടെ ശിക്ഷാവിധികളാണ് വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്.

ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കുട്ടികളെ തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുക, ക്രൂരമായ പ്രവൃത്തികൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് മിസ്ഫർ ബിൻ ആദിലിനെതിരെ തെളിഞ്ഞത്.

സംഭവത്തിൽ സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യമാണെന്ന് വിലയിരുത്തി വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.

മറ്റൊരു സംഭവത്തിൽ, നിരോധിത അംഫിറ്റമിൻ മയക്കുമരുന്ന് ഗുളികകൾ കൈവശം വെക്കുകയും വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് സിറിയൻ സ്വദേശി ഫറജ്  അൽ അഹമ്മദിന്റെ ശിക്ഷ റിയാദ് പ്രവിശ്യയിൽ നടപ്പാക്കിയത്.

രണ്ട് കേസുകളിലും വിചാരണക്കോടതിയുടെ വിധിക്കെതിരെ നൽകിയ അപ്പീലുകൾ സുപ്രീം കോടതിയും തള്ളിയിരുന്നു. തുടർന്ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ശിക്ഷാ നടപടികൾ പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375911/saudi-arabia-executes-2-child-abuse-drug-trafficking-riyadh)