---
title: "കുവൈത്തിൽ ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചു"
english_title: "Kuwait Suspends New Freelance Business License Applications Temporary Halt"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375792/kuwait-suspends-new-freelance-business-license-temporary"
published_at: "2026-07-31T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c832463675_kuwait-suspends-new-freelance-business-license-temporary.jpg"
keywords: ["Kuwait", "Freelance License", "Single Owner Business", "Ministry of Commerce", "Kuwait Business Law"]
---

# കുവൈത്തിൽ ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചു

> **Lead Summary:** **[**കുവൈത്തിൽ ഏകാംഗ ബിസിനസ് , ഫ്രീലാൻസ് വിഭാഗങ്ങളിലെ പുതിയ ലൈസൻസ് വിതരണം വാണിജ്യ വ്യവസായ മന്ത്രാലയം താത്കാലികമായി സസ്‌പെൻഡ് ചെയ്തു. നിലവിലെ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ച് രാജ്യത്തെ ആധുനിക വാണിജ്യ അന്തരീക്ഷത്തിന് അനുയോജ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

## Article Content

**[**കുവൈത്തിൽ ഏകാംഗ ബിസിനസ് , ഫ്രീലാൻസ് വിഭാഗങ്ങളിലെ പുതിയ ലൈസൻസ് വിതരണം വാണിജ്യ വ്യവസായ മന്ത്രാലയം താത്കാലികമായി സസ്‌പെൻഡ് ചെയ്തു. നിലവിലെ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ച് രാജ്യത്തെ ആധുനിക വാണിജ്യ അന്തരീക്ഷത്തിന് അനുയോജ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

**പുതിയ അപേക്ഷകർക്ക് മാത്രം**: പുതിയതായി ഫ്രീലാൻസ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ഈ താത്കാലിക വിലക്ക് ബാധകമാകുന്നത്.

**നിലവിലുള്ളവർക്ക് ആശങ്ക വേണ്ട:** നിലവിൽ സാധുവായ ലൈസൻസുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാധാരണ പോലെ പ്രവർത്തനം തുടരാം. ഇവരുടെ നിയമപരമായ പദവിയിലോ ബിസിനസിലോ മാറ്റമുണ്ടാകില്ല.

 ലൈസൻസ് വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും വാണിജ്യ മേഖലയെ പുനഃസംഘടിപ്പിക്കാനുമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375792/kuwait-suspends-new-freelance-business-license-temporary)