---
title: "സൗദിയിൽ വൻ ലഹരിവേട്ട: 140 കിലോ ഖാത്തും ലക്ഷക്കണക്കിന് ലഹരിഗുളികകളും പിടികൂടി; 7 പേർ പിടിയിൽ"
english_title: "Saudi Border Guards Seize 140 Kg Khat 139950 Pills Arrest 7 in Jazan Asir"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375780/saudi-border-guards-seize-drugs-jazan-asir-arrest"
published_at: "2026-07-31T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7c10a2e03_saudi-border-guards-seize-drugs-jazan-asir-arrest.jpg"
keywords: ["Saudi Arabia", "Jazan", "Asir", "Border Security", "Drug Seizure", "Khat", "Narcotics"]
---

# സൗദിയിൽ വൻ ലഹരിവേട്ട: 140 കിലോ ഖാത്തും ലക്ഷക്കണക്കിന് ലഹരിഗുളികകളും പിടികൂടി; 7 പേർ പിടിയിൽ

> **Lead Summary:** സൗദി : സൗദിയിലെ ജീസാൻ, അസീർ അതിർത്തികളിൽ സുരക്ഷാസേന നടത്തിയ ശക്തമായ പരിശോധനയിൽ വൻ ലഹരിവേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 140 കിലോ ഗ്രാം ഖാത്തും 1,39,950 നിരോധിത ലഹരിഗുളികകളുമാണ് അതിർത്തി രക്ഷാസേന പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എത്യോപ്യ, യമൻ പൗരന്മാരായ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

## Article Content

സൗദി : സൗദിയിലെ ജീസാൻ, അസീർ അതിർത്തികളിൽ സുരക്ഷാസേന നടത്തിയ ശക്തമായ പരിശോധനയിൽ വൻ ലഹരിവേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 140 കിലോ ഗ്രാം ഖാത്തും 1,39,950 നിരോധിത ലഹരിഗുളികകളുമാണ് അതിർത്തി രക്ഷാസേന പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എത്യോപ്യ, യമൻ പൗരന്മാരായ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

അൽ ദായർ സെക്ടറിൽ നടത്തിയ ലാൻഡ് പട്രോളിംഗിൽ 100 കിലോ ഗ്രാം ഖാത്തും അഞ്ച് പ്രതികളും പിടിയിലായി. എത്യോപ്യൻ, യമനി പൗരന്മാരാണ് ഇവർ. അൽ റബൂഅ സെക്ടറിൽ 40 കിലോ ഗ്രാം ഖാത്തും രണ്ട് എത്യോപ്യൻ വംശജരും പിടിയിലായി.

ജീസാനിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ മെഡിക്കൽ വിതരണ നിയന്ത്രണങ്ങളുള്ള 1,39,950 ലഹരിഗുളികകളും ലാൻഡ് പട്രോൾ സംഘം പിടിച്ചെടുത്തു.  ലഹരി കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ സൗദി അധികൃതർ പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ (911, 999, 994, 995) ഏർപ്പെടുത്തിയിട്ടുണ്ട്.

വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. പിടിയിലായ പ്രതികളെയും തൊണ്ടിമുതലുകളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.

.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375780/saudi-border-guards-seize-drugs-jazan-asir-arrest)