---
title: "സൗദി അറേബ്യയിൽ നൂറ്റാണ്ടിലെ അപൂർവ്വ പൂർണ്ണ സൂര്യഗ്രഹണം; 6 മിനിറ്റോളം നീളുന്ന ഇരുട്ടിൽ ആകാശം"
english_title: "Century's Longest Total Solar Eclipse To Darken Saudi Arabia On Aug 2 2026"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375778/saudi-arabia-total-solar-eclipse-august-2-2026"
published_at: "2026-07-31T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7aa366b82_saudi-arabia-total-solar-eclipse-august-2-2026.jpg"
keywords: ["Saudi Arabia", "Solar Eclipse", "Astronomy", "Abha", "Jeddah", "UAE"]
---

# സൗദി അറേബ്യയിൽ നൂറ്റാണ്ടിലെ അപൂർവ്വ പൂർണ്ണ സൂര്യഗ്രഹണം; 6 മിനിറ്റോളം നീളുന്ന ഇരുട്ടിൽ ആകാശം

> **Lead Summary:** **റിയാദ്: [**സൗദി അറേബ്യയുടെ ആകാശത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും അപൂർവ്വവും ദൈർഘ്യമേറിയതുമായ പൂർണ്ണ സൂര്യഗ്രഹണത്തിന് കളമൊരുങ്ങുന്നു. 2027 ഓഗസ്റ്റ് 2 ഉച്ചയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കും. 75 വർഷത്തിലേറെ കാലത്തിന് ശേഷമാണ് സൗദിയിൽ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം അനുഭവപ്പെടുന്നത്.

## Article Content

**റിയാദ്: [**സൗദി അറേബ്യയുടെ ആകാശത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും അപൂർവ്വവും ദൈർഘ്യമേറിയതുമായ പൂർണ്ണ സൂര്യഗ്രഹണത്തിന് കളമൊരുങ്ങുന്നു. 2027 ഓഗസ്റ്റ് 2 ഉച്ചയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കും. 75 വർഷത്തിലേറെ കാലത്തിന് ശേഷമാണ് സൗദിയിൽ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം അനുഭവപ്പെടുന്നത്.

ഗ്രഹണ സമയത്ത് പകൽ വെളിച്ചം മാറി സന്ധ്യാ അന്തരീക്ഷം രൂപപ്പെടുകയും, താപനില പെട്ടെന്ന് കുറയുകയും ചെയ്യും. ഉച്ചസമയത്ത് തന്നെ ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാവുകയും, സൂര്യന്റെ ബാഹ്യപാളിയായ 'കൊറോണ' നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കുകയും ചെയ്യും.

അഭാ പോലുള്ള തെക്കൻ പ്രദേശങ്ങളിൽ ഏകദേശം 6 മിനിറ്റോളവും, ജിദ്ദ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ 5 മിനിറ്റ് 50 സെക്കൻഡോളവും പൂർണ്ണ ഇരുട്ട് നീണ്ടുനിൽക്കും. മക്ക, ജിദ്ദ, തായിഫ്, അൽ ബാഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുമ്പോൾ, റിയാദ് ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ ഭാഗിക ഗ്രഹണമായിരിക്കും അനുഭവപ്പെടുകയെന്ന് ജിദ്ദ ആസ്ട്രോണമി സൊസൈറ്റി വ്യക്തമാക്കി.

ഓഗസ്റ്റ് 2 ന് രാവിലെ 11:41 ഓടെ ഭാഗിക ഗ്രഹണം ആരംഭിച്ച്, ഉച്ചയ്ക്ക് 1:21 നും 1:44 നും ഇടയിൽ പൂർണ്ണ ഇരുട്ടിലേക്ക് മാറും. വൈകുന്നേരം 3 മണിയോടെ ഗ്രഹണം അവസാനിക്കും. യുഎഇ നിവാസികൾക്ക് സൂര്യഗ്രഹണം ഭാഗികമായി മാത്രമാണ് അനുഭവപ്പെടുക. ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൂര്യന്റെ 53 മുതൽ 61 ശതമാനം വരെ ഭാഗം ചന്ദ്രൻ മറയ്ക്കുമെങ്കിലും പൂർണ്ണമായ ഇരുട്ടോ നക്ഷത്രങ്ങൾ തെളിയുന്ന കാഴ്ചയോ ഉണ്ടാകില്ല.

അതേസമയം, പ്രത്യേക സുരക്ഷാ ഗ്ലാസുകൾ ഇല്ലാതെ നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ സൺഗ്ലാസുകൾ ഉപയോഗിച്ചോ ഒരു കാരണവശാലും സൂര്യനെ നേരിട്ട് നോക്കരുതെന്നും, ഇത് കാഴ്ചശക്തിക്ക് സ്ഥിരമായ തകരാറുകൾ വരുത്തുമെന്നും സൗദി സ്പേസ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375778/saudi-arabia-total-solar-eclipse-august-2-2026)