---
title: "പ്രവാസികളുടെ ശ്രദ്ധയ്ക്ക്: യുഎഇയിൽ ഓഗസ്റ്റ് മാസം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം"
english_title: "UAE August 2026: Public Holiday, Weather, Sales, New Mall, School Reopening"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375758/uae-august-2026-guide-holiday-weather-sale-school"
published_at: "2026-07-31T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c6b3b24efc_uae-august-2026-guide-holiday-weather-sale-school.jpg"
keywords: ["UAE August 2026", "Dubai Summer Surprises", "Great Dubai Summer Sale", "UAE Public Holiday", "UAE Weather"]
---

# പ്രവാസികളുടെ ശ്രദ്ധയ്ക്ക്: യുഎഇയിൽ ഓഗസ്റ്റ് മാസം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

> **Lead Summary:** ദുബായ്: യുഎഇയിൽ ഓഗസ്റ്റ് ഏറെ ശ്രദ്ധേയമായ മാസമായി മാറുകയാണ്. പ്രവചനാതീതമായ വേനൽക്കാല കാലാവസ്ഥ, പുതിയ മാളിന്റെ ഉദ്ഘാടനം, വിമാന കമ്പനികളുടെ നിയന്ത്രണം , പുതിയ അദ്ധ്യേയന വർഷത്തിലേക്കുള്ള കാത്തിരിപ്പ് എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. അതിനാൽ ഓഗസ്റ്റ് മാസം യുഎഇയിലുള്ള പ്രവാസികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

## Article Content

ദുബായ്: യുഎഇയിൽ ഓഗസ്റ്റ് ഏറെ ശ്രദ്ധേയമായ മാസമായി മാറുകയാണ്. പ്രവചനാതീതമായ വേനൽക്കാല കാലാവസ്ഥ, പുതിയ മാളിന്റെ ഉദ്ഘാടനം, വിമാന കമ്പനികളുടെ നിയന്ത്രണം , പുതിയ അദ്ധ്യേയന വർഷത്തിലേക്കുള്ള കാത്തിരിപ്പ് എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. അതിനാൽ ഓഗസ്റ്റ് മാസം യുഎഇയിലുള്ള പ്രവാസികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

**പൊതു അവധി: **

മുഹമ്മദ് നബിയുടെ ജന്മദിനംയുഎഇയിൽ പൊതു, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഓഗസ്റ്റ് മാസം അവധി ലഭിക്കും. ഇസ്ലാമിക കലണ്ടറിലെ റബി അൽ അവ്വൽ 12-ാം ദിവസവുമായി ബന്ധപ്പെട്ട് 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ച ആയിരിക്കും ഇത്.

**മഴയും പൊടിക്കാറ്റും**

40°ന് മുകളിൽ താപനില ഉയർന്നിട്ടും യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയാണ്. ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ ഉച്ചകഴിഞ്ഞ് മിതമായ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈ കാലയളവിൽ മിക്ക ദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർ‌ട്ട്.

**സമ്മർ റെസ്റ്റോറന്റ് വീക്ക്**

ദുബായ് സമ്മർ സർപ്രൈസസ് പ്രോഗ്രാമിന്റെ ഭാഗമായ സമ്മർ റെസ്റ്റോറന്റ് വീക്ക് 2026 ഓഗസ്റ്റ് 2 ന് അവസാനിക്കും.

**ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ**

ഗ്രേറ്റ് ദുബായ് സമ്മർ സെയിലാണ് അടുത്തത്. 1000 ത്തിലധികം ബ്രാൻഡുകളിൽ 80 ശതമാനം വരെ കിഴിവുകൾ ലഭിക്കും. ഫ്ലാഷ് സെയിൽ 90 ശതമാനം വരെ കുറയും. ഓഗസ്റ്റ് 30 വരെയാണ് ദുബായ് സമ്മർ സെയിലിൽ പങ്കെടുക്കാനുള്ള അവസരം.

**എയർലൈൻ നിയന്ത്രണങ്ങൾ**

എയർ ഫ്രാൻസ് മേഖലയിൽ വിമാന സർവ്വീസുകളുടെ റദ്ദാക്കൽ നീട്ടിയിട്ടുണ്ടെന്നാണ് വിവരം. വിമാനങ്ങൾ ഓഗസ്റ്റ് 11 ന് തുടങ്ങും. ഏജിയൻ എയർലൈൻസ് 2026 ഓഗസ്റ്റ് 31 തിങ്കളാഴ്ച വരെ ദുബായിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു. കെഎൽഎം അതിന്റെ സർവ്വീസ് സസ്പെൻഷനുകളും ഈ മാസത്തേയ്ക്ക് നീട്ടിവച്ചിട്ടുണ്ട്. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സിന്റെയും ഇത്തിഹാദിന്റെയും മിക്ക പ്രധാന റൂട്ടുകളും സാധാരണപോലെ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

**പുതിയ കമ്മ്യൂണിറ്റി മാൾ**

ദുബായിൽ നാദ് അൽ ഷെബ ഗാർഡൻസിൽ സ്ഥിതി ചെയ്യുന്ന ദി ഗ്രാൻഡ് ഓഗസ്റ്റ് 19 ന് തുറക്കും. സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ആരോഗ്യ സംരക്ഷണം മുതൽ എല്ലാം സേവനങ്ങളും ഈ കമ്മ്യൂണിറ്റി മാളിൽ ലഭിക്കും.

**പുതിയ അദ്ധ്യേയനവർഷം**

വേനൽക്കാല അവധിയ്ക്ക് ശേഷം യുഎഇയിൽ പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ സ്‌കൂളുകളും ഓഗസ്റ്റ് 31 തിങ്കളാഴ്ച പുതിയ അദ്ധ്യേയന വർഷത്തിലേയ്ക്ക് കടക്കും. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പുതുതായി പുറത്തിറക്കിയ മൂന്ന് വർഷത്തെ അക്കാദമിക് കലണ്ടറിന്റെ ഭാഗമായാണ് ഈ മാറ്റം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375758/uae-august-2026-guide-holiday-weather-sale-school)