---
title: "ജനശ്രദ്ധ നേടി അൽഐൻ ഈന്തപ്പഴ മേള ഇന്ന് സമാപിക്കും  "
english_title: "Sheikh Hazza bin Zayed Visits First Al Ain Dates Festival Al Sarouj Park"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375734/sheikh-hazza-bin-zayed-visits-al-ain-dates-festival"
published_at: "2026-07-31T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c5b43c65db_sheikh-hazza-bin-zayed-visits-al-ain-dates-festival.jpg"
keywords: ["Al Ain", "Dates Festival", "UAE", "Sheikh Hazza", "Agriculture"]
---

# ജനശ്രദ്ധ നേടി അൽഐൻ ഈന്തപ്പഴ മേള ഇന്ന് സമാപിക്കും  

> **Lead Summary:** അൽഐൻ:**[ ** അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ സരൂജ് പാർക്കിൽ നടക്കുന്ന പ്രഥമ അൽ ഐൻ ഈന്തപ്പഴമേള ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. മേളയിലെ പ്രധാന പരിപാടികളും വിവിധ മത്സരങ്ങളും വീക്ഷിച്ച അദ്ദേഹം, കർഷകരുടെ പങ്കാളിത്തത്തെയും ഈന്തപ്പഴങ്ങളുടെ ഉയർന്ന ഗുണനിലവാരത്തെയും അഭിനന്ദിച്ചു.

## Article Content

അൽഐൻ:**[ ** അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ സരൂജ് പാർക്കിൽ നടക്കുന്ന പ്രഥമ അൽ ഐൻ ഈന്തപ്പഴമേള ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. മേളയിലെ പ്രധാന പരിപാടികളും വിവിധ മത്സരങ്ങളും വീക്ഷിച്ച അദ്ദേഹം, കർഷകരുടെ പങ്കാളിത്തത്തെയും ഈന്തപ്പഴങ്ങളുടെ ഉയർന്ന ഗുണനിലവാരത്തെയും അഭിനന്ദിച്ചു.

കുടുംബങ്ങളുടെ സ്റ്റാളുകൾ, കരകൗശല വിപണി, പഴവർഗ മത്സരങ്ങൾ എന്നിവ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈന്തപ്പഴ കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ പുതിയ തലമുറയ്ക്ക് കൈമാറാനും കർഷകർക്ക് പിന്തുണ നൽകാനും ഇത്തരം മേളകൾ സഹായിക്കുമെന്ന് ശൈഖ് ഹസ്സ പറഞ്ഞു.

അബുദാബി ഹെറിറ്റേജ് അതോറിറ്റി ചെയർമാൻ ഫാരിസ് ഖലഫ് അൽ മസ്‌റൂയി, ആക്ടിങ് ഡയറക്ടർ ജനറൽ അബ്ദുല്ല മുബാറക് അൽ മുഹൈരി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

**[
](http:// (gcc.truevisionnews.com))**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375734/sheikh-hazza-bin-zayed-visits-al-ain-dates-festival)