---
title: "യുഎഇയില്‍ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന "
english_title: "UAE Fuel Price August 2026: Petrol and Diesel Hike by 20 Fils Per Litre"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375717/uae-fuel-price-august-2026-petrol-diesel-hike-20-fils"
published_at: "2026-07-31T12:56:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c4f104fa62_uae-fuel-price-august-2026-petrol-diesel-hike-20-fils3.jpg"
keywords: ["UAE Fuel Price", "Dubai Petrol Price", "Diesel Price UAE", "Fuel Hike"]
---

# യുഎഇയില്‍ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന 

> **Lead Summary:** ദുബൈ: യുഎഇയിലെ ഓഗസ്റ്റ് മാസത്തെ പുതിയ ഇന്ധനവില ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

## Article Content

ദുബൈ: യുഎഇയിലെ ഓഗസ്റ്റ് മാസത്തെ പുതിയ ഇന്ധനവില ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

പെട്രോൾ, ഡീസൽ വിഭാഗങ്ങളിലെല്ലാം ലിറ്ററിന് 20 ഫിൽസ് വീതമാണ് വില വർധിച്ചത്. ജൂലൈയെ അപേക്ഷിച്ച് എല്ലാ ഇനങ്ങൾക്കും നിരക്ക് കൂടി.

ആഗോള ഊർജ വിപണിയിലെ വിലനിലവാരവും പ്രവണതകളും അടിസ്ഥാനമാക്കിയാണ് യുഎഇ ഇന്ധനവില കമ്മിറ്റി ഓരോ മാസവും അവസാനം വില അവലോകനം ചെയ്ത് പുതുക്കുന്നത്. അതിന്റെ ഭാഗമായാണ് ഓഗസ്റ്റിലേക്കുള്ള നിരക്ക് പ്രഖ്യാപിച്ചത്.

**ഓഗസ്റ്റ് 1 മുതലുള്ള നിരക്കുകൾ:**

**സൂപ്പർ 98 പെട്രോൾ: 3.60 ദിർഹം - ജൂലൈ: 3.40 ദിർഹം**

**സ്‌പെഷൽ 95 പെട്രോൾ: 3.49 ദിർഹം - ജൂലൈ: 3.29 ദിർഹം**

**ഇപ്ലസ് 91 പെട്രോൾ: 3.41 ദിർഹം - ജൂലൈ: 3.21 ദിർഹം**

**ഡീസൽ: 3.80 ദിർഹം - ജൂലൈ: 3.60 ദിർഹം**

എല്ലാ വിഭാഗത്തിലും ലിറ്ററിന് 20 ഫിൽസിന്റെ വർധനയാണ് ഉണ്ടായത്.

ഇന്ധനവിലയിലെ വർധന യുഎഇയിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയാകും. ദിവസവും വാഹനം ഉപയോഗിക്കുന്നവർക്ക് പ്രതിമാസ ഇന്ധന ചെലവിൽ നല്ല വ്യത്യാസം കാണും.

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഉൽപ്പാദന നയം, ആഗോള ഡിമാൻഡ്, ക്രൂഡ് ഓയിൽ വില എന്നിവയെല്ലാം പരിഗണിച്ചാണ് യുഎഇ ഓരോ മാസവും വില നിശ്ചയിക്കുന്നത്. അടുത്ത മാസത്തെ നിരക്കും മാസാവസാനം കമ്മിറ്റി വീണ്ടും അവലോകനം ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375717/uae-fuel-price-august-2026-petrol-diesel-hike-20-fils)