---
title: "ടൂറിസം രംഗത്തിന് കുതിപ്പേകാൻ ഒമാനിൽ പുതിയ പാത; ജബൽ അൽ അഖ്ദർ റോഡിന്റെ എട്ടു കിലോമീറ്റർ യാഥാർത്ഥ്യമായി"
english_title: "Oman Opens 8km New Siya-Qutnah Road In Jabal Al Akhdar To Boost Tourism"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375575/oman-jabal-al-akhdar-siya-qutnah-road-opened-tourism"
published_at: "2026-07-30T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b3a118f943_oman-jabal-al-akhdar-siya-qutnah-road-opened-tourism.jpg"
keywords: ["Oman News", "Jabal Al Akhdar", "Siya Qutnah Road", "Oman Tourism", "Muscat", "GCC"]
---

# ടൂറിസം രംഗത്തിന് കുതിപ്പേകാൻ ഒമാനിൽ പുതിയ പാത; ജബൽ അൽ അഖ്ദർ റോഡിന്റെ എട്ടു കിലോമീറ്റർ യാഥാർത്ഥ്യമായി

> **Lead Summary:** **മസ്കത്ത്: **ഒമാനിലെ പ്രമുഖ പർവത വിനോദസഞ്ചാര കേന്ദ്രമായ ജബൽ അൽ അഖ്ദറിലെ പുതിയ സിയാ-ഖുത്ന റോഡിന്റെ എട്ടു കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്നു നൽകിയതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

## Article Content

**മസ്കത്ത്: **ഒമാനിലെ പ്രമുഖ പർവത വിനോദസഞ്ചാര കേന്ദ്രമായ ജബൽ അൽ അഖ്ദറിലെ പുതിയ സിയാ-ഖുത്ന റോഡിന്റെ എട്ടു കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്നു നൽകിയതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

ഈ മേഖലയിലെ യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ടൂറിസം വികസനത്തിനും പുതിയ പാത ഏറെ ഗുണകരമാകും. ആകെ ഒമ്പതു കിലോമീറ്റർ നീളമുള്ള റോഡ് നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ് ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നു നൽകിയിരിക്കുന്നത്.

ദുസിത് ഹോട്ടലിന് എതിർവശത്തുള്ള പ്രധാന റോഡിൽ നിന്ന് ആരംഭിച്ച് ഷനൂത് വഴി അൽ മഖ്ബ് പ്രദേശം വരെ നീളുന്നതാണ് ഈ പുതിയ പാത. വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി റോഡിന്റെ ഇരുവശങ്ങളിലും സ്റ്റീൽ ഗാർഡ്‌റെയിലുകളും കോൺക്രീറ്റ് ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375575/oman-jabal-al-akhdar-siya-qutnah-road-opened-tourism)