---
title: "വിസ കാലാവധി കഴിഞ്ഞ തീർഥാടകരെ ഒളിപ്പിച്ചാൽ പണി കിട്ടും; സർവീസ് കമ്പനികൾക്ക് സൗദിയിൽ ഒരു ലക്ഷം റിയാൽ വരെ പിഴ"
english_title: "Saudi Arabia Warns Companies: Up To 100,000 Riyal Fine For Not Reporting Overstaying Hajj Umrah Pilgrims"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375555/saudi-fine-100000-riyal-overstaying-hajj-umrah-pilgrims-report"
published_at: "2026-07-30T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b27060c1f1_saudi-fine-100000-riyal-overstaying-hajj-umrah-pilgrims-report.jpg"
keywords: ["Saudi News", "Hajj", "Umrah", "Public Security", "Saudi Fine", "Makkah"]
---

# വിസ കാലാവധി കഴിഞ്ഞ തീർഥാടകരെ ഒളിപ്പിച്ചാൽ പണി കിട്ടും; സർവീസ് കമ്പനികൾക്ക് സൗദിയിൽ ഒരു ലക്ഷം റിയാൽ വരെ പിഴ

> **Lead Summary:** **റിയാദ്: **വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഹജ്ജ്, ഉംറ തീർഥാടകരുടെ കണക്കുകൾ അധികൃതരിൽ നിന്ന് മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടി. ഇത്തരം വീഴ്ചകൾ വരുത്തുന്ന സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി കർശന മുന്നറിയിപ്പ് നൽകി.

## Article Content

**റിയാദ്: **വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഹജ്ജ്, ഉംറ തീർഥാടകരുടെ കണക്കുകൾ അധികൃതരിൽ നിന്ന് മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടി. ഇത്തരം വീഴ്ചകൾ വരുത്തുന്ന സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി കർശന മുന്നറിയിപ്പ് നൽകി.

നിയമവിരുദ്ധമായി തങ്ങുന്ന തീർഥാടകരുടെ വിവരങ്ങൾ കൈമാറാൻ വൈകുന്ന സ്ഥാപനങ്ങൾക്കാണ് ഈ ഭീമമായ തുക പിഴയായി ഈടാക്കുന്നത്. മാത്രമല്ല, നിയമലംഘനം നടത്തുന്ന ഓരോ വ്യക്തിയുടെയും എണ്ണത്തിന് ആനുപാതികമായി പിഴത്തുക വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ താമസം, തൊഴിൽ, അതിർത്തി സുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഏത് നിയമലംഘനവും പൊതുജനങ്ങൾ ഉടൻതന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പബ്ലിക് സെക്യൂരിറ്റി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375555/saudi-fine-100000-riyal-overstaying-hajj-umrah-pilgrims-report)