---
title: "സൗദിയിൽ അതിർത്തി കടന്ന് വൻ ലഹരിവേട്ട; ഖാത്ത് ചെടികളും ലക്ഷക്കണക്കിന് നിരോധിത ഗുളികകളുമായി ഏഴ് പേർ പിടിയിൽ"
english_title: "Saudi Border Forces Seize 140 Kg Khat And 1.39 Lakh Pills, 7 Arrested In Jizan And Aseer"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375542/saudi-border-drug-bust-140kg-khat-139950-pills-7-arrested-jizan-aseer"
published_at: "2026-07-30T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b1c646c000_saudi-border-drug-bust-140kg-khat-139950-pills-7-arrested-jizan-aseer.jpg"
keywords: ["Saudi News", "Drug Bust", "Khat Seizure", "Border Security", "Saudi Arabia"]
---

# സൗദിയിൽ അതിർത്തി കടന്ന് വൻ ലഹരിവേട്ട; ഖാത്ത് ചെടികളും ലക്ഷക്കണക്കിന് നിരോധിത ഗുളികകളുമായി ഏഴ് പേർ പിടിയിൽ

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ ജീസാൻ, അസീർ മേഖലകളിൽ അതിർത്തി രക്ഷാസേന നടത്തിയ തന്ത്രപ്രധാനമായ പരിശോധനകളിൽ വൻ ലഹരിവേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 140 കിലോ ഗ്രാം ‘ഖാത്ത്’ ലഹരിച്ചെടിയും 1,39,950 നിരോധിത ലഹരിഗുളികകളും സുരക്ഷാസേന പിടികൂടി.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ ജീസാൻ, അസീർ മേഖലകളിൽ അതിർത്തി രക്ഷാസേന നടത്തിയ തന്ത്രപ്രധാനമായ പരിശോധനകളിൽ വൻ ലഹരിവേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 140 കിലോ ഗ്രാം ‘ഖാത്ത്’ ലഹരിച്ചെടിയും 1,39,950 നിരോധിത ലഹരിഗുളികകളും സുരക്ഷാസേന പിടികൂടി.

സംഭവുമായി ബന്ധപ്പെട്ട് ഏഴ് അതിർത്തി സുരക്ഷാ നിയമലംഘകരെ പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. ജീസാൻ മേഖലയിലെ അൽ ദായർ സെക്ടറിൽ നടത്തിയ ലാൻഡ് പട്രോളിംഗിലാണ് 100 കിലോ ഗ്രാം ഖാത്തുമായി അഞ്ച് പേർ പിടിയിലായത്.

പിടിയിലായവർ എത്യോപ്യൻ, യമനി പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അസീർ മേഖലയിലെ അൽ റബൂഅ സെക്ടറിൽ നടന്ന മറ്റൊരു പരിശോധനയിൽ 40 കിലോ ഗ്രാം ഖാത്ത് കടത്താൻ ശ്രമിച്ച എത്യോപ്യൻ വംശജരായ രണ്ട് പേരെ കൂടി സുരക്ഷാസേന പിടികൂടി. ഇതിനുപുറമെ, ജീസാൻ അൽ ദായർ സെക്ടറിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ കടുത്ത മെഡിക്കൽ നിയന്ത്രണങ്ങളുള്ള 1,39,950 ലഹരിഗുളികകളും അധികൃതർ പിടിച്ചെടുത്തു.

പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും, പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

**

**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375542/saudi-border-drug-bust-140kg-khat-139950-pills-7-arrested-jizan-aseer)