---
title: "കുവൈത്തിലെ ചൈനീസ് കമ്പനിക്കുനേരെ ഇറാൻ ആക്രമണം; ഒരു തൊഴിലാളി കൊല്ലപ്പെട്ടു"
english_title: "Iran Attacks Chinese Company Building In Kuwait, One Worker Killed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375517/kuwait-iran-attack-chinese-company-building-worker-killed-"
published_at: "2026-07-30T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b076c879c5_kuwait-iran-attack-chinese-company-building-worker-killed-.jpg"
keywords: ["Kuwait News", "Iran Attack", "Kuwait Security", "Chinese Company", "Gulf News"]
---

# കുവൈത്തിലെ ചൈനീസ് കമ്പനിക്കുനേരെ ഇറാൻ ആക്രമണം; ഒരു തൊഴിലാളി കൊല്ലപ്പെട്ടു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈറ്റിലെ വടക്കൻ മേഖലയിലുള്ള ഒരു ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി സ്ഥിരീകരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈറ്റിലെ വടക്കൻ മേഖലയിലുള്ള ഒരു ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി സ്ഥിരീകരിച്ചു.

ആക്രമണം നടന്നയുടൻ തന്നെ സൈനിക വിഭാഗം ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ടുവരികയാണെന്നും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ഏത് സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും ഉയർന്ന കാര്യക്ഷമതയോടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു . സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

ഇതേ തുടർന്ന് കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിച്ചു.ഈ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ടിക്കറ്റ് ബുക്കിംഗിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് വരുന്ന അറിയിപ്പുകളും സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനി അറിയിച്ചു.

മേഖലയിൽ തുടരുന്ന മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾക്കിടയിലാണ് ഈ അടിയന്തര നടപടി.കുവൈത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന മിസൈൽ, ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി വീണ്ടും അപായ സൈറണുകൾ മുഴങ്ങി. നാലാം തവണയാണ് കുവൈത്തിൽ ഇത്തരത്തിൽ സൈറൺ മുഴങ്ങുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375517/kuwait-iran-attack-chinese-company-building-worker-killed-)