---
title: "രോഗിയായ വയോധികന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസ്; ഇന്ത്യൻ നഴ്സിന് അഞ്ച് വർഷം കൂടി തടവുശിക്ഷ"
english_title: "Indian Nurse in Bahrain Jailed 5 More Years for Laundering 22,250 Dinars"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375364/bahrain-indian-nurse-jailed-money-laundering-elderly-patient"
published_at: "2026-07-29T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69db9856746_bahrain-indian-nurse-jailed-money-laundering-elderly-patient.jpg"
keywords: ["Bahrain News", "Indian Nurse", "Money Laundering", "Bahrain Crime", "Gulf News"]
---

# രോഗിയായ വയോധികന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസ്; ഇന്ത്യൻ നഴ്സിന് അഞ്ച് വർഷം കൂടി തടവുശിക്ഷ

> **Lead Summary:** **മനാമ: **ശാരീരിക ബുദ്ധിമുട്ടുകളുള്ള പ്രായമായ രോഗിയുടെ ഓൺലൈൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് 25,700 ബഹ്‌റൈൻ ദിനാർ മോഷ്ടിച്ച കേസിൽ പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ നഴ്സിന് കള്ളപ്പണം വെളുപ്പിച്ച കേസിൽ അഞ്ച് വർഷം കൂടി തടവുശിക്ഷ വിധിച്ചു.

## Article Content

**മനാമ: **ശാരീരിക ബുദ്ധിമുട്ടുകളുള്ള പ്രായമായ രോഗിയുടെ ഓൺലൈൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് 25,700 ബഹ്‌റൈൻ ദിനാർ മോഷ്ടിച്ച കേസിൽ പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ നഴ്സിന് കള്ളപ്പണം വെളുപ്പിച്ച കേസിൽ അഞ്ച് വർഷം കൂടി തടവുശിക്ഷ വിധിച്ചു.

79 കാരനായ രോഗിയെ പരിചരിക്കാൻ എത്തിയ 30 കാരിയായ യുവതി, വയോധികന്റെ മൊബൈൽ ഫോണും ഒ.ടി.പിയും ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത തുകയിൽ 22,051 ദിനാർ ഇന്ത്യയിലെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് അയക്കുകയും ബാക്കി തുക സ്വർണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ചെലവഴിക്കുകയും ചെയ്തു.

ഈ തുക കള്ളപ്പണമായി വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹൈ ക്രിമിനൽ കോടതിയുടെ പുതിയ ഉത്തരവ്. ആകെ 1,00,000 ബഹ്‌റൈൻ ദിനാർ പിഴയും നഷ്ടപ്പെട്ട തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുൻപത്തെ കേസിലെ പിഴയും ചേർത്താൽ ആകെ 1,27,250 ദിനാർ പിഴയൊടുക്കേണ്ടി വരും. ശിക്ഷാകാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിലുണ്ട്.

തൊണ്ടയിലെ ശസ്ത്രക്രിയയെ തുടർന്ന് കിടപ്പിലായ വയോധികന്റെ അക്കൗണ്ടിൽ നിന്ന് വലിയ തുക നഷ്ടപ്പെട്ടത് മകന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ക്രമക്കേടുകൾ പുറത്തുവന്നത്. തുടർന്ന് മകൻ നൽകിയ പരാതിയിലാണ് നടപടി.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375364/bahrain-indian-nurse-jailed-money-laundering-elderly-patient)