---
title: "ലഹരിക്കെതിരെ കടുത്ത നടപടിയുമായി സൗദി; ഹാഷിഷ് കടത്താൻ ശ്രമിച്ച അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി"
english_title: "Saudi Arabia Executes 5 Ethiopian Citizens For Hashish Smuggling In Asir"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375358/saudi-arabia-executes-5-ethiopians-hashish-smuggling-asir"
published_at: "2026-07-29T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69da2f22be0_saudi-arabia-executes-5-ethiopians-hashish-smuggling-asir.jpg"
keywords: ["Latest News", "SaudiArabia", "DeathPenalty", "DrugSmuggling", "Asir", "Hashish"]
---

# ലഹരിക്കെതിരെ കടുത്ത നടപടിയുമായി സൗദി; ഹാഷിഷ് കടത്താൻ ശ്രമിച്ച അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **റിയാദ്**:**[**സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് മയക്കുമരുന്ന് കടത്തിയ കേസിൽ അഞ്ച് വിദേശ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. എത്യോപ്യൻ പൗരന്മാരായ അദീസ് ആലം തഖായ് തെസ്മ, ഗെറ്റാചു ഗബ്രെ ബിർഹാൻ മസ്ഖൻ, മുർഷിദ് മർഹനാ ഖസ്സു ഖർമദൻ, തെക്‌ലായ് നഖാഷ് അബ്രഹ ലജൻ, ഗബ്രെ അബ്രഹ ഹഫ്തായീ വെൽക്കിദാൻ എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**റിയാദ്**:**[**സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് മയക്കുമരുന്ന് കടത്തിയ കേസിൽ അഞ്ച് വിദേശ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. എത്യോപ്യൻ പൗരന്മാരായ അദീസ് ആലം തഖായ് തെസ്മ, ഗെറ്റാചു ഗബ്രെ ബിർഹാൻ മസ്ഖൻ, മുർഷിദ് മർഹനാ ഖസ്സു ഖർമദൻ, തെക്‌ലായ് നഖാഷ് അബ്രഹ ലജൻ, ഗബ്രെ അബ്രഹ ഹഫ്തായീ വെൽക്കിദാൻ എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് ഹാഷിഷ് കടത്താൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലായ പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞതിനെ തുടർന്ന് കേസ് സ്പെഷ്യലൈസ്ഡ് കോടതിക്ക് കൈമാറുകയുമായിരുന്നു. വിചാരണക്കോടതി പ്രതികൾക്ക് വിധിച്ച 'തഅ്സീർ' വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് വിധി അന്തിമമായത്.

തുടർന്ന് രാജകീയ ഉത്തരവ് പുറപ്പെടുവിച്ച് അസീർ പ്രവിശ്യയിൽ വെച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

യുവാക്കളുടെയും സമൂഹത്തിന്റെയും നാശത്തിന് കാരണമാകുന്ന ഇത്തരം അതിക്രമങ്ങളിൽ ഏർപ്പെടുന്ന ലഹരി കടത്തുകാർക്കും വിതരണക്കാർക്കും എതിരെ കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് മുതിരുന്നവർ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375358/saudi-arabia-executes-5-ethiopians-hashish-smuggling-asir)