---
title: "എമിറേറ്റ്സ് എയർലൈൻസിൽ ഇനി ക്രിപ്റ്റോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ സേവനവുമായി ദുബൈ"
english_title: "Emirates Airlines Now Accepts Crypto Payments via Crypto.com for Flight Tickets"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375307/emirates-airlines-crypto-payment-crypto-com-dubai"
published_at: "2026-07-29T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69b46fb92f3_emirates-airlines-crypto-payment-crypto-com-dubai.jpg"
keywords: ["Emirates Airlines", "Crypto Payment", "Crypto.com", "Dubai News", "Bitcoin Tickets", "UAE"]
---

# എമിറേറ്റ്സ് എയർലൈൻസിൽ ഇനി ക്രിപ്റ്റോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ സേവനവുമായി ദുബൈ

> **Lead Summary:** **ദുബൈ: **യാത്രാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻഡ് രംഗത്ത്. ഇനിമുതൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും എയർലൈൻസിൽ ടിക്കറ്റുകൾ എടുക്കാൻ സാധിക്കും. പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ സിംഗപ്പൂരിലെ ക്രിപ്റ്റോ ഡോട്ട് കോമുമായി സഹകരിച്ചാണ് ഈ പുതിയ സൗകര്യം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

## Article Content

**ദുബൈ: **യാത്രാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻഡ് രംഗത്ത്. ഇനിമുതൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും എയർലൈൻസിൽ ടിക്കറ്റുകൾ എടുക്കാൻ സാധിക്കും. പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ സിംഗപ്പൂരിലെ ക്രിപ്റ്റോ ഡോട്ട് കോമുമായി സഹകരിച്ചാണ് ഈ പുതിയ സൗകര്യം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

എമിറേറ്റ്സിന്റെ ഔദ്യോഗിക ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പേമെന്റിനായി ക്രിപ്റ്റോ കറൻസി ഓപ്ഷനായി തെരഞ്ഞെടുക്കാം. നിലവിലെ ദിർഹം നിരക്കിന് അനുസൃതമായി ക്രിപ്റ്റോ വാലറ്റിൽ നിന്നും തുക ഈടാക്കുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ യു.എ.ഇയിലെ താമസക്കാർക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375307/emirates-airlines-crypto-payment-crypto-com-dubai)