---
title: "സൈബർ ഇടങ്ങളിലെ ലഹരി വേട്ട; ദുബൈയിൽ 297 മയക്കുമരുന്ന് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പൊലീസ്​"
english_title: "Dubai Police Block 297 Websites for Online Drug Trafficking, Share 125 Intel Reports Globally"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375289/dubai-police-block-297-websites-online-drug-trafficking-q2-2026"
published_at: "2026-07-29T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69a36f83aaf_dubai-police-block-297-websites-online-drug-trafficking-q2-2026.jpg"
keywords: ["Dubai Police", "Anti Narcotics", "Drug Trafficking", "UAE News", "Cyber Crime"]
---

# സൈബർ ഇടങ്ങളിലെ ലഹരി വേട്ട; ദുബൈയിൽ 297 മയക്കുമരുന്ന് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പൊലീസ്​

> **Lead Summary:** **ദുബൈ: **ഓൺലൈൻ വഴിയുള്ള മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടിയുമായി ദുബൈ പൊലീസ്. അനധികൃതമായി ലഹരിവസ്തുക്കൾ പ്രചരിപ്പിച്ച 297 വെബ്‌സൈറ്റുകൾ തിരിച്ചറിഞ്ഞ് പൂർണ്ണമായി ബ്ലോക്ക് ചെയ്തതായി അധികൃതർ വ്യക്തമാക്കി. 2026ന്റെ രണ്ടാം പാദത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി 125 നിർണായക രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് ദുബൈ പൊലീസ് പങ്കുവെച്ചത്.

## Article Content

**ദുബൈ: **ഓൺലൈൻ വഴിയുള്ള മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടിയുമായി ദുബൈ പൊലീസ്. അനധികൃതമായി ലഹരിവസ്തുക്കൾ പ്രചരിപ്പിച്ച 297 വെബ്‌സൈറ്റുകൾ തിരിച്ചറിഞ്ഞ് പൂർണ്ണമായി ബ്ലോക്ക് ചെയ്തതായി അധികൃതർ വ്യക്തമാക്കി. 2026ന്റെ രണ്ടാം പാദത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി 125 നിർണായക രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് ദുബൈ പൊലീസ് പങ്കുവെച്ചത്.

ഇത് അന്താരാഷ്ട്രതലത്തിൽ നിരവധി കുറ്റവാളികളെ പിടികൂടുന്നതിലേക്ക് വഴിതെളിച്ചു. ആന്റി നാർക്കോട്ടിക്സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസയുടെ നേതൃത്വത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്. ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് അൽ ശംസിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം രണ്ടാം പാദത്തിലെ പ്രവർത്തന നേട്ടങ്ങൾ വിലയിരുത്തി.

അതിർത്തികൾക്കതീതമായ കുറ്റകൃത്യമായതിനാൽ അന്താരാഷ്ട്ര സഹകരണത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ലഹരി കടത്തിനെതിരെ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഹിമായ ഇന്റർനാഷനൽ സെന്റർ വഴി 95 ബോധവൽകരണ പരിപാടികളിലൂടെ 4,67,879 ആളുകളിലേക്ക് നേരിട്ട് അവബോധം എത്തിച്ചു.

കൂടാതെ, സോഷ്യൽ മീഡിയയിലൂടെയുള്ള ഡിജിറ്റൽ കാമ്പയിനുകൾ 87 ലക്ഷത്തിലധികം (87,23,327) പേരിലേക്കാണ് എത്തിച്ചേർന്നത്. ലഹരി മാഫിയകളുടെ വേരറുക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച അന്താരാഷ്ട്ര മാതൃകകളും തുടർന്നും ഉപയോഗപ്പെടുത്തുമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375289/dubai-police-block-297-websites-online-drug-trafficking-q2-2026)