---
title: "വേനലിന്റെ അവസാനത്തിലും സൗദിയിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യത"
english_title: "Saudi Arabia August Weather Forecast: Heatwave Continues, Less Rain, Dust Storm Alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375173/saudi-arabia-august-weather-heatwave-rain-dust-storm-alert"
published_at: "2026-07-28T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688bc9cb255_saudi-arabia-august-weather-heatwave-rain-dust-storm-alert.jpg"
keywords: ["Saudi Arabia Weather", "August Heatwave", "Saudi Forecast", "Dust Storm", "Jizan", "Asir", "Riyadh"]
---

# വേനലിന്റെ അവസാനത്തിലും സൗദിയിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യത

> **Lead Summary:** **റിയാദ്: [**സൗദി അറേബ്യയിൽ വേനൽക്കാലത്തിന്റെ അവസാനഘട്ടമായ ആഗസ്റ്റിലും കടുത്ത ചൂട് കുറയില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ മിക്ക പ്രവിശ്യകളിലും ഈ മാസം സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ താപനിലയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി മുന്നറിയിപ്പ് നൽകി.

## Article Content

**റിയാദ്: [**സൗദി അറേബ്യയിൽ വേനൽക്കാലത്തിന്റെ അവസാനഘട്ടമായ ആഗസ്റ്റിലും കടുത്ത ചൂട് കുറയില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ മിക്ക പ്രവിശ്യകളിലും ഈ മാസം സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ താപനിലയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി മുന്നറിയിപ്പ് നൽകി.

വേനൽക്കാലത്ത് സാധാരണയായി കൂടുതൽ മഴ ലഭിക്കാറുള്ള ജിസാൻ, അസീർ, അൽ ബഹ പ്രവിശ്യകളിലും; തബൂക്ക്, മദീന, മക്ക, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഇത്തവണ മഴ സാധാരണ അളവിലും കുറവായിരിക്കാനാണ് സാധ്യത.

അതേസമയം, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കാറ്റിന്റെ വേഗത സാധാരണയേക്കാൾ വർധിക്കുമെന്നും ഇത് തുറസായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് കാരണമായേക്കാമെന്നും അധികൃതർ അറിയിച്ചു.

ചൂട് കുറയാത്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ നിരന്തരം ശ്രദ്ധിക്കണമെന്നും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഔദ്യോഗിക വക്താവ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375173/saudi-arabia-august-weather-heatwave-rain-dust-storm-alert)