---
title: "സൗദി എണ്ണകേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണ ശ്രമം; ഇറാഖിൽ നിന്നുള്ള ഡ്രോണുകൾ തകർത്ത് വ്യോമ പ്രതിരോധ സേന"
english_title: "Saudi Arabia Intercepts Drones Targeting Oil Facilities Launched From Iraq"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375140/saudi-arabia-intercepts-drones-iraq-oil-facilities-attack"
published_at: "2026-07-28T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6871d64b4dc_saudi-arabia-intercepts-drones-iraq-oil-facilities-attack.jpg"
keywords: ["Saudi Arabia", "Drone Attack", "Iraq", "Oil Facilities", "Riyadh", "Air Defense", "Middle East"]
---

# സൗദി എണ്ണകേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണ ശ്രമം; ഇറാഖിൽ നിന്നുള്ള ഡ്രോണുകൾ തകർത്ത് വ്യോമ പ്രതിരോധ സേന

> **Lead Summary:** **റിയാദ്: [**രാജ്യത്തെ നിർണായകമായ പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന് പറന്നെത്തിയ ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും എണ്ണകേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണശ്രമം എന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

## Article Content

**റിയാദ്: [**രാജ്യത്തെ നിർണായകമായ പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന് പറന്നെത്തിയ ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും എണ്ണകേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണശ്രമം എന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

ഇറാഖി മണ്ണിൽ നിന്ന് തൊടുത്ത ഈ ഡ്രോണുകൾക്ക് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പരമാധികാരവും വിഭവങ്ങളും സംരക്ഷിക്കാൻ സൗദി അറേബ്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്നും, ഉചിതമായ സമയത്തും സ്ഥലത്തും ഇതിനുള്ള മറുപടി നൽകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടവീഴ്ചയുമുണ്ടാകില്ലെന്ന് വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾക്കായി ഇറാഖി മണ്ണ് ഉപയോഗിക്കുന്നത് തടയാൻ അടിയന്തരവും കർശനവുമായ നടപടികൾ സ്വീകരിക്കണമെന്ന് സൗദി സർക്കാർ ഇറാഖിനോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375140/saudi-arabia-intercepts-drones-iraq-oil-facilities-attack)