---
title: " സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ല ദിവസം; ദുബായില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്"
english_title: "Dubai Gold Price Today: 24K Gold Falls to 487.50 AED Per Gram"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375126/dubai-gold-price-today-july-24k-22k-rate-drop"
published_at: "2026-07-28T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6866e201af2_dubai-gold-price-today-july-24k-22k-rate-drop.jpg"
keywords: ["Dubai Gold Price", "Gold Rate UAE", "Gold Rate Today", "Gulf News"]
---

#  സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ല ദിവസം; ദുബായില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്

> **Lead Summary:** ദുബായ്: യുഎഇയില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ കരുത്തുമാണ് പ്രാദേശിക വിപണിയില്‍ പ്രതിഫലിച്ചത്.ഇന്നത്തെ നിരക്ക് പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 487.50 ദിര്‍ഹമാണ്.

## Article Content

ദുബായ്: യുഎഇയില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ കരുത്തുമാണ് പ്രാദേശിക വിപണിയില്‍ പ്രതിഫലിച്ചത്.ഇന്നത്തെ നിരക്ക് പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 487.50 ദിര്‍ഹമാണ്.

കഴിഞ്ഞ ദിവസം ഇത് 491 ദിര്‍ഹമായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 451.50 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നു നിന്നിരുന്ന സ്വര്‍ണവില ജൂലൈ 23ലെ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഈ മാസം സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 489.75 ദിര്‍ഹമായിരുന്നു. ആദ്യ ആഴ്ചയില്‍ വില 500 ദിര്‍ഹത്തിന് മുകളിലേക്ക് കയറി. പ്രത്യേകിച്ച് ജൂലൈ 4, 5 തീയതികളില്‍ 24 കാരറ്റിന് 503 ദിര്‍ഹം വരെ എത്തി.

അന്ന് 22 കാരറ്റിന് 466 ദിര്‍ഹമായിരുന്നു. എന്നാല്‍ ജൂലൈ 16, 17 തീയതികളില്‍ വില ഗണ്യമായി കുറഞ്ഞു. 24 കാരറ്റ് 481.50 ദിര്‍ഹമായും 22 കാരറ്റ് 446 ദിര്‍ഹമായും താഴ്ന്നു. തുടര്‍ന്ന് വീണ്ടും വില ഉയര്‍ന്ന് 500 ദിര്‍ഹം കടന്നെങ്കിലും ഇന്ന് വീണ്ടും ഇടിവ് സംഭവിച്ചു.

ആഗോളതലത്തില്‍ യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതാണ് സ്വര്‍ണവില ഇടിയാന്‍ പ്രധാന കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള ഒഴുക്ക് കുറച്ചതില്‍ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകളില്‍ പെട്ടെന്ന് ഇളവ് വരുത്താന്‍ സാധ്യതയില്ലെന്ന സൂചനയും കാരണമായി.

അതോടൊപ്പം അന്താരാഷ്ട്ര ബുള്ളിയന്‍ വിപണിയില്‍ നിക്ഷേപകര്‍ ശക്തമായി ലാഭമെടുപ്പ് നടത്തിയതും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനങ്ങളും സ്വര്‍ണവിലയെ സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് യുഎഇയിലെ സ്വര്‍ണവിലയും മാറിക്കൊണ്ടിരിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375126/dubai-gold-price-today-july-24k-22k-rate-drop)