---
title: " യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഗള്‍ഫ് റൂട്ടുകളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കി  "
english_title: "West Asia Tensions: UAE Flights Normal, Gulf Routes Cancelled Amid Travel Alerts"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375085/uae-flights-cancelled-gulf-routes-west-asia-tensions-travel-alert"
published_at: "2026-07-28T11:50:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a684abb4d473_uae-flights-cancelled-gulf-routes-west-asia-tensions-travel-alert.jpg"
keywords: ["UAE flights", "Dubai Airport", "Abu Dhabi Airport", "Gulf flight cancellation", "Travel advisory UAE"]
---

#  യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഗള്‍ഫ് റൂട്ടുകളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കി  

> **Lead Summary:** ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ നയതന്ത്രതലത്തില്‍ താല്‍ക്കാലിക ശമനം ഉണ്ടായിട്ടും സുരക്ഷാ സാഹചര്യം പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. എന്നിരുന്നാലും യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളായ ദുബൈ ഇന്റര്‍നാഷണല്‍, അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളിലെ വിമാന സര്‍വീസുകള്‍ ഇന്ന് സാധാരണ നിലയില്‍ തുടരുകയാണ്.

## Article Content

ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ നയതന്ത്രതലത്തില്‍ താല്‍ക്കാലിക ശമനം ഉണ്ടായിട്ടും സുരക്ഷാ സാഹചര്യം പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. എന്നിരുന്നാലും യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളായ ദുബൈ ഇന്റര്‍നാഷണല്‍, അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളിലെ വിമാന സര്‍വീസുകള്‍ ഇന്ന് സാധാരണ നിലയില്‍ തുടരുകയാണ്.

അതേസമയം ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ വിവിധ വിമാനക്കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

**ഇത്തിഹാദ് എയര്‍വേയ്‌സ്**

അബുദാബി - ബഹ്‌റൈന്‍ സര്‍വീസുകള്‍ ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. അബുദാബി - കുവൈത്ത് റൂട്ടിലെ E-Y653, E-Y654 വിമാനങ്ങളും റദ്ദാക്കി. സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

**ഫ്‌ലൈദുബൈ**

ഫ്‌ലൈദുബൈ താഴെപ്പറയുന്ന സര്‍വീസുകള്‍ റദ്ദാക്കി.

FZ815 അബ്ഹ

FZ811 അബ്ഹ

എയര്‍ അറേബ്യ

ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന താഴെപ്പറയുന്ന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

G9068 കുവൈത്ത്

G9124 കുവൈത്ത്

G9195 അബ്ഹ

G9160 ദമ്മാം

G9107 ബഹ്‌റൈന്‍

G9040 ദോഹ

G9138 ദോഹ

G9027 ദോഹ

**മറ്റ് വിമാനക്കമ്പനികളുടെ അറിയിപ്പുകള്‍**

സൗദിയ: 2026 ഒക്ടോബര്‍ അവസാനവരെയുള്ള എല്ലാ ഷെഡ്യൂള്‍ മാറ്റങ്ങളും ബുക്കിംഗ് സംവിധാനത്തില്‍ പുതുക്കിയതായി അറിയിച്ചു. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നില നിര്‍ബന്ധമായും പരിശോധിക്കണമെന്ന് കമ്പനി നിര്‍ദേശിച്ചു.

ഖത്തര്‍ എയര്‍വേയ്‌സ്: ബഹ്‌റൈന്‍, എര്‍ബില്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ജൂലൈ 31 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഫ്‌ലൈഅദീല്‍: ദുബൈറിയാദ് റൂട്ടിലെ F3506 വിമാനം റദ്ദാക്കി.

**യാത്രാ മുന്നറിയിപ്പുകള്‍ തുടരുന്നു**

യുഎഇയിലെ വിമാനത്താവളങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മേഖലയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും അനിശ്ചിതമാണെന്ന് വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും മുന്നറിയിപ്പ് നല്‍കി.

യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഗള്‍ഫ് ഓഫ് ഒമാന്റെ ചില ഭാഗങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് ഓഗസ്റ്റ് 31 വരെ നീട്ടി.

ബ്രിട്ടന്‍, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും യാത്രക്കാര്‍ വിമാന റദ്ദാക്കലുകള്‍, വ്യോമപാത അടച്ചിടല്‍, യാത്രാ തടസ്സങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികളുടെ അറിയിപ്പുകള്‍ നിരന്തരം പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

**യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടത്**

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കുക. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ ഏറ്റവും പുതിയ അറിയിപ്പുകള്‍ നിരീക്ഷിക്കുക.

മൊബൈല്‍ നമ്പറും ഇമെയിലും വിമാനക്കമ്പനിയില്‍ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. പ്രവര്‍ത്തനപരമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് നേരത്തേ എത്തുക.

മേഖലയിലെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവില്‍ യുഎഇയിലെ വിമാനത്താവളങ്ങളില്‍ വ്യാപകമായ തടസ്സങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375085/uae-flights-cancelled-gulf-routes-west-asia-tensions-travel-alert)