---
title: "കുവൈത്തിൽ 1,550 വ്യാജ ബ്രാൻഡ് വസ്ത്രങ്ങളും ചെരുപ്പുകളും പിടികൂടി; ഗോഡൗൺ പൂട്ടി"
english_title: "Kuwait Seizes 1550 Fake Branded Clothes Shoes Raid Capital Governorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375074/kuwait-seizes-1550-fake-branded-clothes-shoes-raid"
published_at: "2026-07-28T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6840cf021e4_kuwait-seizes-1550-fake-branded-clothes-shoes-raid.jpg"
keywords: ["Kuwait", "Fake Products", "Branded Goods", "Raid", "Capital Governorate"]
---

# കുവൈത്തിൽ 1,550 വ്യാജ ബ്രാൻഡ് വസ്ത്രങ്ങളും ചെരുപ്പുകളും പിടികൂടി; ഗോഡൗൺ പൂട്ടി

> **Lead Summary:** **കുവൈത്ത് സിറ്റി: ** പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന ഗോഡൗൺ കുവൈത്ത് അധികൃതർ കണ്ടെത്തി പൂട്ടി. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് 1,550 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

## Article Content

**കുവൈത്ത് സിറ്റി: ** പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന ഗോഡൗൺ കുവൈത്ത് അധികൃതർ കണ്ടെത്തി പൂട്ടി. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് 1,550 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

ക്യാപിറ്റൽ ഇൻസ്പെക്ഷൻ മോണിറ്ററിംഗ് വിഭാഗവും ഹവല്ലി ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്.യഥാർത്ഥ ബ്രാൻഡഡ് സാധനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവ വിറ്റഴിക്കാനായിരുന്നു ശ്രമെന്ന് അധികൃതർ അറിയിച്ചു. വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും പിടിച്ചെടുത്തു.

സംഭവത്തിൽ വ്യാപാര വഞ്ചനാ കേസ് രജിസ്റ്റർ ചെയ്യുകയും ഗോഡൗൺ അടപ്പിക്കുകയും ചെയ്തു. അതേസമയം, ജഹ്‌റ, ഫർവാനിയ എമർജൻസി ടീമുകളും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ മറ്റൊരു പരിശോധനയിൽ മന്ത്രാലയ ചട്ടങ്ങൾ ലംഘിച്ച ഒരു സലൂണും സ്പായും അടച്ചുപൂട്ടി.

പണമായി ഇടപാട് നടത്തരുതെന്ന നിർദേശം ലംഘിച്ചത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. ഉപഭോക്തൃ തട്ടിപ്പ് തടയുന്നതിനും വ്യാപാര നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും ഇത്തരം പരിശോധനകൾ തുടരുമെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375074/kuwait-seizes-1550-fake-branded-clothes-shoes-raid)