---
title: "'നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്'; സൗദി ദേശീയ ദിന സ്ലോഗൻ പുറത്തിറക്കി"
english_title: "Saudi Arabia National Day 2025 Slogan Our Pride Is In Our Character"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375016/saudi-arabia-national-day-2025-slogan-character"
published_at: "2026-07-27T23:32:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a679d2eebd01_saudi-arabia-national-day-2025-slogan-character.jpg"
keywords: ["Saudi Arabia", "National Day", "95th National Day", "Dammam", "Slogan"]
---

# 'നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്'; സൗദി ദേശീയ ദിന സ്ലോഗൻ പുറത്തിറക്കി

> **Lead Summary:** ദമ്മാം: സൗദി അറേബ്യ ഇത്തവണത്തെ ദേശീയ ദിന സ്ലോഗന്‍ പുറത്തിറക്കി. നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ് എന്നതാണ് ഇത്തവണത്തെ തലെക്കെട്ട്. ജനറല്‍ എന്‍റര്‍ടൈന്‍മെന്‍റ് അതോറിറ്റിയാണ് സ്ലോഗന്‍ പുറത്തിറക്കിയത്. രാജ്യത്തെ ദേശീയ ദിന ചടങ്ങുകൾ, സംരംഭങ്ങൾ, മാധ്യമങ്ങൾ, ആശയവിനിമയ മാര്‍​ഗങ്ങള്‍ എന്നിവയിൽ സ്ലോഗന്‍ ഏകീകരിക്കുവാനും അംഗീകൃത ഐഡന്റിറ്റി ഗൈഡ് പാലിക്കുവാനും അതോറിറ്റി നിര്‍ദ്ദേശിച്ചു.

## Article Content

ദമ്മാം: സൗദി അറേബ്യ ഇത്തവണത്തെ ദേശീയ ദിന സ്ലോഗന്‍ പുറത്തിറക്കി. നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ് എന്നതാണ് ഇത്തവണത്തെ തലെക്കെട്ട്. ജനറല്‍ എന്‍റര്‍ടൈന്‍മെന്‍റ് അതോറിറ്റിയാണ് സ്ലോഗന്‍ പുറത്തിറക്കിയത്. രാജ്യത്തെ ദേശീയ ദിന ചടങ്ങുകൾ, സംരംഭങ്ങൾ, മാധ്യമങ്ങൾ, ആശയവിനിമയ മാര്‍​ഗങ്ങള്‍ എന്നിവയിൽ സ്ലോഗന്‍ ഏകീകരിക്കുവാനും അംഗീകൃത ഐഡന്റിറ്റി ഗൈഡ് പാലിക്കുവാനും അതോറിറ്റി നിര്‍ദ്ദേശിച്ചു.

> "നമ്മുടെ അഭിമാനം നമ്മുടെ ധൈര്യത്തിലാണ്," "നമ്മുടെ അഭിമാനം നമ്മുടെ ദർശനത്തിലാണ്," "നമ്മുടെ അഭിമാനം നമ്മുടെ ആധികാരികതയിലാണ്," "നമ്മുടെ അഭിമാനം നമ്മുടെ അഭിലാഷത്തിലാണ്," "നമ്മുടെ അഭിമാനം നമ്മുടെ ഔദാര്യത്തിലാണ്," "നമ്മുടെ അഭിമാനം നമ്മുടെ മഹാമനസ്കതയിലാണ്" എന്നീ സ്ലോഗനുകളെ ചേര്‍ത്തിണക്കിയാണ് ഇത്തവണയും സ്ലോഗന് രൂപം നല്‍കിയത്. സെപ്തംബര്‍ 23നാണ് സൗദിയുടെ ദേശീയദിനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375016/saudi-arabia-national-day-2025-slogan-character)