---
title: "ദോഹയിൽ ഓഫ്ഷോർ പ്ലാറ്റ്‌ഫോമിൽ തീപിടിത്തം; ആർക്കും പരിക്കില്ലെന്ന് അധികൃതർ"
english_title: "Fire Breaks Out at Doha Corniche Offshore Platform, No Casualties Reported"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374975/doha-corniche-offshore-platform-fire-no-injuries"
published_at: "2026-07-27T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a674b1968ca9_doha-corniche-offshore-platform-fire-no-injuries.jpg"
keywords: ["Doha", "Qatar", "Corniche", "Offshore Platform", "Fire", "Civil Defense", "Ministry of Interior"]
---

# ദോഹയിൽ ഓഫ്ഷോർ പ്ലാറ്റ്‌ഫോമിൽ തീപിടിത്തം; ആർക്കും പരിക്കില്ലെന്ന് അധികൃതർ

> **Lead Summary:** **ദോഹ: **കോർണിഷ് ഏരിയയിലെ ഓഫ്ഷോർ പ്ലാറ്റ്‌ഫോമിൽ ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

## Article Content

**ദോഹ: **കോർണിഷ് ഏരിയയിലെ ഓഫ്ഷോർ പ്ലാറ്റ്‌ഫോമിൽ ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി. തുടർന്ന് വേഗത്തിൽ തീയണക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. സിവിൽ ഡിഫൻസിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. അപകടത്തിന്റെ കാരണമെന്താണെന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ദോഹ കോർണിഷ് ഖത്തറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. കടലിലെ ഓഫ്ഷോർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് തീ ഉയർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. തീ നിയന്ത്രണവിധേയമായതോടെ സ്ഥലത്തെ സ്ഥിതി സാധാരണ നിലയിലായി.സുരക്ഷാ കാരണങ്ങളാൽ സമീപ പ്രദേശങ്ങളിൽ താൽക്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും നിലവിൽ എല്ലാം പതിവുപോലെ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374975/doha-corniche-offshore-platform-fire-no-injuries)