---
title: "ജിസാനിൽ അതിർത്തി നിയമലംഘകരെ കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ"
english_title: "Saudi Arabia Jizan Yemeni Arrested Transporting Ethiopian Border Violators"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374945/saudi-jizan-yemeni-arrested-transporting-ethiopian-border-violators"
published_at: "2026-07-27T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67345ab8a26_saudi-jizan-yemeni-arrested-transporting-ethiopian-border-violators.jpg"
keywords: ["Saudi News", "Jizan", "Border Security", "Illegal Immigrants", "Yemen", "Ethiopia"]
---

# ജിസാനിൽ അതിർത്തി നിയമലംഘകരെ കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ

> **Lead Summary:** **റിയാദ്: [ **സൗദി അറേബ്യയിലെ ജിസാനിൽ അതിർത്തി നിയമങ്ങൾ ലംഘിച്ച് എത്തിയ വിദേശികൾക്ക് യാത്രാസൗകര്യമൊരുക്കിയ യമൻ പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. അതിർത്തി സുരക്ഷാനിയമം ലംഘിച്ച് രാജ്യത്തേക്ക് കടന്ന അഞ്ച് എത്യോപ്യൻ പൗരന്മാരെ തന്റെ വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

## Article Content

**റിയാദ്: [ **സൗദി അറേബ്യയിലെ ജിസാനിൽ അതിർത്തി നിയമങ്ങൾ ലംഘിച്ച് എത്തിയ വിദേശികൾക്ക് യാത്രാസൗകര്യമൊരുക്കിയ യമൻ പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. അതിർത്തി സുരക്ഷാനിയമം ലംഘിച്ച് രാജ്യത്തേക്ക് കടന്ന അഞ്ച് എത്യോപ്യൻ പൗരന്മാരെ തന്റെ വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

പിടിയിലായ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും, അനധികൃതമായി എത്തിയ എത്യോപ്യൻ പൗരന്മാരെ തുടർനടടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അൽ മുജാഹിദീൻ വക്താവ് വ്യക്തമാക്കി.

അതിർത്തി ലംഘകർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായങ്ങൾ നൽകുന്നത് ഗുരുതരമായ കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്രാസൗകര്യമോ താമസസൗകര്യമോ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്.

കൂടാതെ, കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുന്നതിനൊപ്പം കുറ്റക്കാരുടെ പേരുകൾ പരസ്യപ്പെടുത്തുമെന്നും ഭരണകൂടം അറിയിച്ചു. നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ ഉള്ളവർ 911 എന്ന നമ്പരിലും, മറ്റ് പ്രവിശ്യകളിൽ ഉള്ളവർ 999 അല്ലെങ്കിൽ 996 എന്നീ നമ്പരുകളിലും വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374945/saudi-jizan-yemeni-arrested-transporting-ethiopian-border-violators)