---
title: "പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു"
english_title: "Malayali Man From Kasaragod Dies Of Heart Attack In Dubai, Body To Be Repatriated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374941/dubai-kasaragod-muriyanavi-rajesh-thayil-heart-attack-death"
published_at: "2026-07-27T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67325cd39d4_dubai-kasaragod-muriyanavi-rajesh-thayil-heart-attack-death.jpg"
keywords: ["Dubai Malayali Death", "Kasaragod Native", "Heart Attack", "UAE News"]
---

# പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു

> **Lead Summary:** ദുബായ്: ദുബായിൽ ജോലി ചെയ്തുവരികയായിരുന്ന കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

## Article Content

ദുബായ്: ദുബായിൽ ജോലി ചെയ്തുവരികയായിരുന്ന കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

മുറിയനാവി സ്വദേശി രാജേഷ് തയ്യിൽ (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദുബായിലെ താമസസ്ഥലത്ത് വച്ച് രാജേഷിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധികൃതർ മരണം സ്ഥിരീകരിച്ചു.

മുൻ നഗരസഭ ജീവനക്കാരിയായിരുന്ന സാവിത്രിയുടെയും പി.ഡബ്ല്യു.ഡി. പ്ലംബറായിരുന്ന രാജുവിന്റെയും മകനാണ് രാജേഷ്.

ഭാര്യ: ശ്രീദേവി കല്ലൂരാവി. മടിക്കൈ പഞ്ചായത്തിലെ തത്കാലിക ജീവനക്കാരിയാണ്. സഹോദരങ്ങൾ: രാജീവൻ, സജനി.

രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സാമൂഹിക സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെ നിയമപരമായ കാര്യങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാണ് കുടുംബം ശ്രമിക്കുന്നത്.

മുറിയനാവി സ്വദേശിയായ രാജേഷിന്റെ പെട്ടെന്നുള്ള വിയോഗം നാട്ടിലും ദുബായിലുള്ള മലയാളി സമൂഹത്തിലും വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374941/dubai-kasaragod-muriyanavi-rajesh-thayil-heart-attack-death)