---
title: "ഈത്തപ്പഴ പ്രിയർക്ക് സന്തോഷവാർത്ത; ബഹ്‌റൈൻ ഈത്തപ്പഴ മേള ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ"
english_title: "7th Bahrain Dates Palm Festival To Begin At Ali Farmers Market"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374936/bahrain-dates-palm-festival-ali-farmers-market-july-30"
published_at: "2026-07-27T15:28:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a672d45363d4_bahrain-dates-palm-festival-ali-farmers-market-july-30.jpg"
keywords: ["Bahrain Dates Festival", "Ali Farmers Market", "Manama", "Agriculture", "Local Produce"]
---

# ഈത്തപ്പഴ പ്രിയർക്ക് സന്തോഷവാർത്ത; ബഹ്‌റൈൻ ഈത്തപ്പഴ മേള ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ

> **Lead Summary:** മനാമ: **[**രാജ്യത്തിന്റെ പാരമ്പര്യവും കാർഷിക സംസ്കാരവും വിളിച്ചോതുന്ന ഏഴാമത് ബഹ്‌റൈൻ ഈത്തപ്പഴ മേളയ്ക്ക് (ഡേയ്റ്റ്സ് പാം ഫെസ്റ്റിവൽ) കളമൊരുങ്ങുന്നു. ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ ആലി ഫാർമേഴ്സ് മാർക്കറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.

## Article Content

മനാമ: **[**രാജ്യത്തിന്റെ പാരമ്പര്യവും കാർഷിക സംസ്കാരവും വിളിച്ചോതുന്ന ഏഴാമത് ബഹ്‌റൈൻ ഈത്തപ്പഴ മേളയ്ക്ക് (ഡേയ്റ്റ്സ് പാം ഫെസ്റ്റിവൽ) കളമൊരുങ്ങുന്നു. ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ ആലി ഫാർമേഴ്സ് മാർക്കറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.

പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും തനത് കാർഷിക പൈതൃകം നിലനിർത്തുന്നതിനുമായി എല്ലാ വർഷവും നടത്തിവരുന്ന മേളയാണിത്. ബഹ്‌റൈനിലെ വിവിധ ഫാമുകളിൽ നിന്നുള്ള മികച്ചയിനം ഈത്തപ്പഴങ്ങൾ നേരിട്ട് കാണാനും രുചിച്ചറിയാനും വാങ്ങാനും ഇവിടെ സൗകര്യമുണ്ടാകും.

ഈത്തപ്പഴങ്ങൾക്ക് പുറമെ അത്തിപ്പഴം, പപ്പായ, ചെറുനാരങ്ങ, ബദാം തുടങ്ങി തദ്ദേശീയമായി വിളവെടുത്ത വിവിധ സീസണൽ പഴങ്ങളും മേളയിൽ ലഭ്യമാണ്. പ്രാദേശിക ഉൽപ്പന്നങ്ങൾക്കും രുചിക്കൂട്ടുകൾക്കും മികച്ച വിപണി കണ്ടെത്തുകയാണ് സംഘാടകരുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374936/bahrain-dates-palm-festival-ali-farmers-market-july-30)