---
title: "ദുബായില്‍ സ്വര്‍ണവില വീണ്ടും കുതിക്കുന്നു; സർവ്വകാല റെക്കോർഡിലേക്ക് അടുക്കുന്നോ ...?"
english_title: "Dubai Gold Price Today: 24K Gold Rises by 5 Dirhams, Kerala Gold Rate Also Up"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374900/dubai-kerala-gold-price-today-july-27-24k-22k-rate-increase"
published_at: "2026-07-27T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a961862618f_gold_rarte.jpg"
keywords: ["Dubai Gold Price", "Gold Price Today", "24K Gold Dubai", "UAE Gold Rate", "Gold Price Hike"]
---

# ദുബായില്‍ സ്വര്‍ണവില വീണ്ടും കുതിക്കുന്നു; സർവ്വകാല റെക്കോർഡിലേക്ക് അടുക്കുന്നോ ...?

> **Lead Summary:** ദുബായ്: ദുബായില്‍ സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 5 ദിര്‍ഹമാണ് ഇന്ന് വര്‍ധിച്ചത്. യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 492.75 ദിര്‍ഹമാണ് വില. ഇന്നലെ അത് 488.50 ദിര്‍ഹമായിരുന്നു.

## Article Content

ദുബായ്: ദുബായില്‍ സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 5 ദിര്‍ഹമാണ് ഇന്ന് വര്‍ധിച്ചത്. യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 492.75 ദിര്‍ഹമാണ് വില. ഇന്നലെ അത് 488.50 ദിര്‍ഹമായിരുന്നു.

22 കാരറ്റ് സ്വര്‍ണത്തിന് 456.25 ദിര്‍ഹമാണ്. ഇന്നലെ 452.25 ദിര്‍ഹമായിരുന്നു വില. ജൂലൈയില്‍ ആദ്യം രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയിലേക്കുള്ള തിരിച്ചുപോക്കാണ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ കാണുന്നത്.

സ്വര്‍ണത്തിന്റെ വിലയില്‍ ഈ മാസം വലിയ തരത്തിലുള്ള ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. മാസം തുടക്കത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 489.75 ദിര്‍ഹമായിരുന്നു വില. ആദ്യ ആഴ്ചയില്‍ വില 500 ദിര്‍ഹത്തിന് മുകളിലെത്തിയിരുന്നു. ജൂലൈ നാലിനും അഞ്ചിനും 503 ദിര്‍ഹമായിരുന്നു വില. ഇതേ സമയത്ത് 22 കാരറ്റ് സ്വര്‍ണത്തിന് 466 ദിര്‍ഹമായിരുന്നു വില.

എന്നാല്‍ ജൂലൈ 16,17 തീയ്യതികളില്‍ 24 കാരറ്റ് സ്വര്‍ണ വില 481.50 ദിര്‍ഹമായി കുറയുകയായിരുന്നു. 22 കാരറ്റിന് 446 ദിര്‍ഹമായും കുറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്ന് 500 ദിര്‍ഹം കടക്കുകയായിരുന്നു.

അതേസമയം കേരളത്തിലും ഇന്ന് സ്വര്‍ണവില വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 1,06,280 രൂപയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിലാണ് ഇന്ന് വര്‍ധനവുണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ വര്‍ധിച്ച് 13,370 രൂപയിലെത്തി.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 680 രൂപ വര്‍ധിച്ച് 1,06,960 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 96 രൂപ വര്‍ധിച്ച് 14,589 രൂപയും, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 69 രൂപ വര്‍ധിച്ച് 10,939 രൂപയുമാണ് ഇന്നത്തെ നിരക്ക്.

സ്വര്‍ണം ആഭരണമായി വാങ്ങാന്‍ സ്വാഭാവികമായും അടിസ്ഥാന വിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. അടിസ്ഥാന വിലയ്ക്ക് പുറമേ പണികൂലിയും 3 ശതമാനം ജി.എസ്.ടിയും ചേരുന്നതാണ് ആഭരണത്തിന്റെ വിപണി വില. ഉദാഹരണത്തിന്, 5 ശതമാനം പണികൂലി കണക്കാക്കുകയാണെങ്കില്‍ ഒരു പവന്‍ ആഭരണത്തിന് നികുതിയും പണികൂലിയുമടക്കം ഇന്ന് ഏകദേശം 1,15,677 രൂപയോളം വരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374900/dubai-kerala-gold-price-today-july-27-24k-22k-rate-increase)