---
title: "ഖത്തറിൽ ട്രാവൽ, കാർഗോ രംഗത്ത് കര്‍ശന പരിശോധന; ചട്ടങ്ങൾ ലംഘിച്ച 10 ഏജൻസികളുടെ രജിസ്ട്രേഷൻ റദ്ദാക്കി"
english_title: "Qatar Shuts Down 2 Travel Agencies, Cancels Registration Of 10 For Aviation Law Violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374750/qatar-civil-aviation-action-travel-cargo-agencies-closed-"
published_at: "2026-07-26T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65ef2745025_qatar-civil-aviation-action-travel-cargo-agencies-closed-.jpg"
keywords: ["Qatar", "Civil Aviation", "Travel Agency", "Law Violation", "Doha", "Qatar News"]
---

# ഖത്തറിൽ ട്രാവൽ, കാർഗോ രംഗത്ത് കര്‍ശന പരിശോധന; ചട്ടങ്ങൾ ലംഘിച്ച 10 ഏജൻസികളുടെ രജിസ്ട്രേഷൻ റദ്ദാക്കി

> **Lead Summary:** **ദോഹ: **ഏവിയേഷൻ നിയമലംഘനത്തെ തുടർന്ന് ഖത്തറിൽ ട്രാവൽ, എയർ കാർഗോ ഏജൻസികൾക്കെതിരെ കർശന നടപടിയുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി. എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ട്രാവൽ, എയർ കാർഗോ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് നടപടി.

## Article Content

**ദോഹ: **ഏവിയേഷൻ നിയമലംഘനത്തെ തുടർന്ന് ഖത്തറിൽ ട്രാവൽ, എയർ കാർഗോ ഏജൻസികൾക്കെതിരെ കർശന നടപടിയുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി. എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ട്രാവൽ, എയർ കാർഗോ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് നടപടി.

കൂടാതെ നിയമങ്ങളും നിബന്ധനകളും ലംഘിച്ച 10 ഏജൻസികളുടെ രജിസ്ട്രേഷനും റദ്ദാക്കി. തുടർ ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മുൻകൂർ അനുമതിയും ലൈസൻസുമില്ലാതെ ട്രാവൽ, എയർ കാർഗോ സേവനങ്ങൾ നൽകരുത് എന്ന് കർശന നിർദേശമുണ്ട്.

2025-ലെ നിയമം നമ്പർ (3)-ലെ ആർട്ടിക്കിൾ (3) വ്യവസ്ഥകൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതിയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഖത്തറിൽ പ്രവർത്തിക്കുന്ന മലയാളി ട്രാവൽ ഏജൻസികളും ഈ പരിശോധനയുടെ ഭാഗമായി. അനധികൃതമായി ടിക്കറ്റ് വിൽപ്പന, വിസ സേവനങ്ങൾ, കാർഗോ കൈകാര്യം ചെയ്യൽ എന്നിവയിലാണ് പ്രധാനമായും ക്രമക്കേടുകൾ കണ്ടെത്തിയതെന്ന് സൂചന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374750/qatar-civil-aviation-action-travel-cargo-agencies-closed-)