---
title: "സൗദിയിൽ 160 കിലോഗ്രാം ‘ഖാത്ത്’ ലഹരിവസ്​തുവുമായി എട്ട്​ വിദേശികൾ പിടിയിൽ"
english_title: "Saudi Arabia: 8 Ethiopians Arrested with 160 Kg Khat in Jizan Border Seizure"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374607/saudi-jizan-160-kg-khat-seized-8-ethiopians-arrested"
published_at: "2026-07-25T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64a2f2d387d_saudi-jizan-160-kg-khat-seized-8-ethiopians-arrested.jpg"
keywords: ["Latest news", "Saudi Arabia", "Jizan", "Khat Seizure", "Drug Trafficking", "Border Security"]
---

# സൗദിയിൽ 160 കിലോഗ്രാം ‘ഖാത്ത്’ ലഹരിവസ്​തുവുമായി എട്ട്​ വിദേശികൾ പിടിയിൽ

> **Lead Summary:** റിയാദ്: **[**സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാൻ മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട. അതിർത്തി വഴി 160 കിലോഗ്രാം നിരോധിത ലഹരി ചെടിയായ ‘ഖാത്ത്’ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച എട്ട് വിദേശികളെ അതിർത്തി രക്ഷാസേന പിടികൂടി.

## Article Content

റിയാദ്: **[**സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാൻ മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട. അതിർത്തി വഴി 160 കിലോഗ്രാം നിരോധിത ലഹരി ചെടിയായ ‘ഖാത്ത്’ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച എട്ട് വിദേശികളെ അതിർത്തി രക്ഷാസേന പിടികൂടി.

ജീസാനിലെ അൽ ദായർ സെക്ടറിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രാജ്യത്തെ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച എത്യോപ്യൻ പൗരന്മാരാണ് അറസ്​റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി.

അറസ്​റ്റിലായ പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ സുരക്ഷാ വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. മേൽനടപടികൾക്കായി കസ്​റ്റഡിയിലെടുത്ത പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരവും ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറിയതായും സുരക്ഷാ വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374607/saudi-jizan-160-kg-khat-seized-8-ethiopians-arrested)