---
title: "ഖത്തർ പാസ്‌പോർട്ടിന് ആഗോള റാങ്കിങ്ങിൽ വൻ മുന്നേറ്റം; 112 രാജ്യങ്ങളിലേക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം"
english_title: "Qatar Passport Rank 48 Henley Index 112 Visa Free Countries 2026-new"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374538/qatar-passport-henley-index-rank-48-visa-free-112-countries-new"
published_at: "2026-07-25T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6470d7ce360_qatar-passport-henley-index-rank-48-visa-free-112-countries.jpg"
keywords: ["Latest News", "Qatar Passport", "Visa Free Travel", "GCC", "Qatar News"]
---

# ഖത്തർ പാസ്‌പോർട്ടിന് ആഗോള റാങ്കിങ്ങിൽ വൻ മുന്നേറ്റം; 112 രാജ്യങ്ങളിലേക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം

> **Lead Summary:** **ദോഹ**:**[**ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഖത്തറിന് ശ്രദ്ധേയമായ മുന്നേറ്റം. പുതിയ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ 48-ാം സ്ഥാനം സ്വന്തമാക്കിയ ഖത്തർ, ഗൾഫ് മേഖലയിൽ യുഎഇക്ക് പിന്നിൽ രണ്ടാം സ്ഥാനം നിലനിർത്തി.

## Article Content

**ദോഹ**:**[**ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഖത്തറിന് ശ്രദ്ധേയമായ മുന്നേറ്റം. പുതിയ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ 48-ാം സ്ഥാനം സ്വന്തമാക്കിയ ഖത്തർ, ഗൾഫ് മേഖലയിൽ യുഎഇക്ക് പിന്നിൽ രണ്ടാം സ്ഥാനം നിലനിർത്തി.

ഖത്തർ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ മുൻകൂട്ടി വിസയെടുക്കാതെയും ഓൺ-അറൈവൽ വിസയിലുമായി ലോകമെപാടുമുള്ള 112 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. യാത്രാ സ്വാതന്ത്ര്യത്തിലുണ്ടായ ഈ വർധനയാണ് ആഗോള റാങ്കിങ്ങിൽ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിച്ചത്.

2006-ൽ ഹെൻലി ഇൻഡക്സ് ആരംഭിക്കുമ്പോൾ 60-ാം സ്ഥാനത്തായിരുന്ന ഖത്തർ, വർഷങ്ങളായി നിരന്തരമായ പുരോഗതിയാണ് കൈവരിച്ചത്. 2020-ൽ 54, 2021-ൽ 60, 2022-ൽ 53, 2023-ൽ 55 എന്നിങ്ങനെയായിരുന്ന സ്ഥാനങ്ങളാണ് ഇപ്പോൾ മികച്ച നേട്ടത്തിലൂടെ 48ലേക്ക് എത്തിയിരിക്കുന്നത്.

ജിസിസി രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന യുഎഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് 188 രാജ്യങ്ങൾ. ഖത്തറിന് പിന്നിലായി കുവൈത്ത് 51-ാം സ്ഥാനത്തും 97 രാജ്യങ്ങൾ, സൗദി അറേബ്യ 54-ാം സ്ഥാനത്തും, ബഹ്റൈൻ 55-ാം സ്ഥാനത്തും, ഒമാൻ 58-ാം സ്ഥാനത്തുമാണ് ഉള്ളത്.

ആഗോളതലത്തിൽ 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനമുള്ള സിംഗപ്പൂർ പാസ്‌പോർട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ 188 രാജ്യങ്ങളുമായി രണ്ടാം സ്ഥാനവും, സ്വീഡൻ 187 രാജ്യങ്ങളുമായി മൂന്നാം സ്ഥാനവും പങ്കിടുന്നു.

യുകെ 6-ാം സ്ഥാനത്തും കാനഡ 7-ാം സ്ഥാനത്തുമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്കൻ പാസ്‌പോർട്ട് 180 രാജ്യങ്ങളുമായി ഇപ്പോൾ 10-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെറും 22 രാജ്യങ്ങളിലേക്ക് മാത്രം വിസയില്ലാ പ്രവേശനമുള്ള അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റ അടിസ്ഥാനമാക്കി, 199 പാസ്‌പോർട്ടുകളും 227 യാത്രാ കേന്ദ്രങ്ങളും വിലയിരുത്തിയാണ് ഹെൻലി ആൻഡ് പാർട്ണേഴ്സ് ഈ സൂചിക തയ്യാറാക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374538/qatar-passport-henley-index-rank-48-visa-free-112-countries-new)