#Death #Riyadh #Malappuram
റിയാദ്: (https://gcc.truevisionnews.com/) മലപ്പുറം മമ്പാട് അശോക റോഡ് സ്വദേശി പനയംതൊടിക റസൽ (45 - കുഞ്ഞാൻ) റിയാദിൽ അന്തരിച്ചു .പരേതരായ സൈതലവി കാക്കയുടെയും ഫാത്തിമയുടെയും മകനാണ്. ഹസീന ജാസ്മിൻ ആണ് ഭാര്യ. റീമ, ബൈസ റസൽ എന്നിവർ മക്കളാണ്.
മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി റിയാദിൽ ഖബറടക്കും. മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
സാമൂഹികപ്രവർത്തകരായ നസീർ കണ്ണീരി, അൻസിഫ് അങ്ങാടിപ്പുറം, ഷംസു വടപുരം, വലീദ് ഖാൻ, അബ്ദുറഹ്മാൻ ചേലേമ്പ്ര എന്നിവരും മരിച്ച റസലിന്റെ സഹോദരൻ ഷറഫുദ്ധീനും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Content Highlight: Malayali expatriate passes away in Riyadh



































