Jun 8, 2026 05:31 PM

ദുബൈ: ( https://gcc.truevisionnews.com/) ദുബൈ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരണപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിന് നടുവിൽ നിന്നുപോയ ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു.

ട്രക്കുമായി സുരക്ഷിതമായ അകലം പാലിക്കാതിരുന്നതും ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് പട്രോളിംഗ് സംഘവും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.

അപകടത്തിൽ പരിക്കേറ്റ ഒൻപത് പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. നാല് പേർക്ക് നിസാര പരിക്കുകളുണ്ട്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജുമ സലിം ബിൻ സുവൈദാൻ വ്യക്തമാക്കി.




Content Highlight: Seven people killed in road accident on Dubai Emirates Road

Next TV

Top Stories










News Roundup






Entertainment News