---
title: "സോഷ്യൽ മീഡിയയിൽ യുദ്ധവാർത്തകൾ പങ്കുവെക്കരുത്; സ്വദേശികൾക്കും പ്രവാസികൾക്കും കർശന നിർദ്ദേശവുമായി കുവൈത്ത്"
english_title: "Do not share attack footage: Cybercrime warns"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364433/do-not-share-attack-footage-cybercrime-warns-"
published_at: "2026-06-07T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2509f73c74d_phone.jpg"
keywords: ["Do not share", "Attack Footage", "Cybercrime Warns"]
---

# സോഷ്യൽ മീഡിയയിൽ യുദ്ധവാർത്തകൾ പങ്കുവെക്കരുത്; സ്വദേശികൾക്കും പ്രവാസികൾക്കും കർശന നിർദ്ദേശവുമായി കുവൈത്ത്

> **Lead Summary:** **കുവൈത്ത് സിറ്റി: **മേഖലയിലെ യുദ്ധസാഹചര്യങ്ങളും മിസൈൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുമായി കുവൈത്ത് അധികൃതർ.

## Article Content

**കുവൈത്ത് സിറ്റി: **മേഖലയിലെ യുദ്ധസാഹചര്യങ്ങളും മിസൈൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുമായി കുവൈത്ത് അധികൃതർ.

രാജ്യത്ത് താമസിക്കുന്ന സ്വദേശികളും പ്രവാസികളും ഇത്തരം പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞുനിൽക്കണമെന്ന് സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പ് കർശന മുന്നറിയിപ്പ് നൽകി.

വിഭാഗീയത, സാമൂഹിക പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകുന്ന വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ എതിരെയാണ് മുന്നറിയിപ്പ്. ഇത്തരം നടപടികളിൽ നിന്ന് രാജ്യത്തെ എല്ലാ വ്യക്തികൾക്കും പ്രവാസികളും ഒഴിഞ്ഞുനിൽക്കണം. ഇത്തരം ഉള്ളടക്കം പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.

പൊതുജനങ്ങൾ നിഷ്പക്ഷത പാലിക്കണമെന്നും ദേശീയ സുരക്ഷക്കും ഐക്യത്തിനും സാമൂഹിക ഐക്യത്തിനും ഭീഷണിയായേക്കാവുന്ന പ്രകോപനപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. സൈബർ പ്രവർത്തനങ്ങൾ ശക്തമായി നിരീക്ഷിക്കുമെന്നും ലംഘനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.ടരുത്: മുന്നറിയിപ്പ് നൽകി സൈബർ ക്രൈം

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364433/do-not-share-attack-footage-cybercrime-warns-)